01-04-20

🔵🔴🔵🔴🔵🔴🔵🔴
ഇന്നത്തെ ആറുമലയാളിക്ക് നൂറു മലയാളം പംക്തിയിലേക്ക്  സ്നേഹപൂർവം സ്വാഗതം🙏🙏🙏
🔴🔵🔵🔴🔵🔵🔵🔴
♎♎♎
സമൂഹവ്യാപനത്തിന്റെ ഫലമായി നൂറിലധികം പേ൪ കൊറോണ രോഗം ബാധിച്ച് ആശുപത്രിയിൽ കിടക്കുന്നു. ആയിരങ്ങളാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ക൪ണാടക അതിർത്തി അടച്ചതിന്റെ ചികിത്സ കിട്ടാതെ ഏഴുപേ൪ മരണം വരിക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ കാസർഗോഡിനായി പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കാൻ കേരള സ൪ക്കാ൪ തീരുമാനിച്ചിട്ടുണ്ട്.
💹💹💹💹
ഈ പശ്ചാത്തലത്തിലാണ് ഇന്നത്തെ വടക്കൻ മലയാളം
🛑🛑🛑
♠♠♠♠♠
വടക്കൻ മലയാളത്തിൽ ഇന്ന് ആദ്യം
⛔ കാസ്രോടപ്യ ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ  നിന്നും
ഇതാണെന്റെ കാസ്രോട് ( അജ്മൽ അജാസ്)
അഞ്ജു ദേവസ്യ
കൊറോണ പരിശോധനയ്ക്ക് ലാബ്(ബി.ഇഫ്തിക്കാ൪ അഹമ്മദ്)
ചക്കക്കുരു പെരുങ്കളിയാട്ടം
ഹോം കോറന്റൈൽ അനുഭവം(മഹ്മൂദ് മുജീബ് കീഴൂർ)
ബേഡകം ഗ്രാമങ്ങളിൽ(എബി കുട്ടിയാനം)
സല്ലു ഫി രിഹാ ലിക്കും(പി.അബ്ദുൽ റഷീദ്)
മഹേഷ് പാത്തിക്കൽ, അജേഷ്കുമാ൪ കോളിച്ചാൽ എന്നിവരുടെ ട്രോളുകൾ
ലിനീഷ് കുണ്ടൂർ എഴുതിയ കവിത
♦♦♦

മാർച്ച്‌ 21
ദിവസകരാറിൽ കാസർഗോഡ്   ജനറൽ ഹോസ്പിറ്റലിൽ  ജോലി എടുത്തിട്ട് 1 വർഷമാകുന്നു. ഇന്ന് ടെർമിനേഷൻ. പാക്ക് അപ്പ്‌ ചെയ്ത് വീട്ടിലേക്ക് ഇനി എന്ത് എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് മാർച്ച്‌ 22 dmo ഓഫീസിൽ നിന്നും വിളിക്കുന്നത് corona എന്ന മഹാമാരിയെ പിടിച്ചുകെട്ടാൻ 3 മാസത്തേക്ക് സ്റ്റാഫിനെ നിയമിക്കുന്നുണ്ട്  താല്പര്യമുണ്ടെങ്കിൽ പിറ്റേന്ന് വന്നു ഓർഡർ സ്വീകരിക്കണം  ഒട്ടും ആലോചിക്കേണ്ടി വന്നില്ല  യെസ് പറയാൻ. വീട്ടുകാരുടെ  സപ്പോർട്ട്  പിന്നെ ജോലിയുടെ അത്യാവശ്യം 23 നു വന്നു ഓർഡർ സ്വീകരിച്ചു 24 നു വീണ്ടും ജനറൽ ഹോസ്പിറ്റലിൽ  ഡ്യൂട്ടിയിൽ  പ്രവേശിച്ചു. മുൻപ് തന്നെ കൊറോണ ക്ലാസ്സ്‌ ലഭിച്ചിരുന്നത് കൊണ്ട് അന്ന് തന്നെ 12  to 5 ഷിഫ്റ്റിൽ പേ വാർഡ്  ഐസൊലേഷനിൽ എന്റെ കൂടെ ഷീന എന്ന ചേച്ചിയും ചെറിയൊരു പേടിയുണ്ടെങ്കിലും മനസ്സിന് ധൈര്യം കൊടുത്ത് പ്രാർത്ഥിച്ചു ജോലിയിലേക്ക്. ഇടയ്ക്കിടെ ഉള്ള വെള്ളം കുടി ഇല്ലാത്തതും വൈകുന്നേരത്തെ ചായകുടിയും ഒക്കെ ഗോവിന്ദ.  അതൊക്കെ സഹിക്കാം ഈ ചൂട് കാലത്ത് ഈ മൂടിക്കെട്ടിയ ഡ്രെസ്സിനുള്ളിൽ വെന്തുരുകി തളർന്നു പോകുന്നത് പോലെ. എന്റെ ഡ്യൂട്ടി തുടങ്ങിയതേ ഉള്ളു. തളരരുത് രാമൻ കുട്ടി തളരരുത് ഈ മഹാമാരിയെ തുടച് നീക്കാൻ മുന്നോട്ട് പോയെ മതിയാകു.  എന്റെ സഹപ്രവർത്തകർ മേലുദ്യോഗസ്ഥർ  എല്ലാവരും നല്ല സപ്പോർട്ട് ആണ്. ബുദ്ധിമുട്ടുകൾ ഉണ്ട് എങ്കിലും നമുക്ക് അതിജീവിചേ  മതിയാവു.  നിപ്പയെ അതിജീവിച്ച പോലെ 2വട്ടം പ്രളയത്തെ അതിജീവിച്ച പോലെ ഈ കൊറോണ വൈറസിനെയും  തുരത്തിയോടിച് നമ്മൾ അതിജീവിക്കും..  ഞങ്ങൾ നിങ്ങൾക്ക് വേണ്ടി കൂടെ ഉണ്ടാവും നിങ്ങൾ വീട്ടിലിരുന്ന് ഞങ്ങളോട് സഹകരിക്കുക. മാലാഖ എന്നൊരു ലേബൽ വേണ്ട സീസണൽ മാലാഖ ആയിപോകുന്നുണ്ടോന്നൊരു  സംശയം. ഇനിയും ഞങ്ങളുടെ വിഷമതകൾ മനസ്സിലാക്കി ഞങ്ങളെ മനുഷ്യരായി കണ്ടാൽ മതി എന്നൊരു പ്രാർത്ഥന മാത്രേ ഉള്ളൂ....
  നമ്മൾ അതിജീവിക്കും   
# break the chain
    😁 അഞ്ജു ദേവസ്യ
കടപ്പാട്..... Proud to be a kasaragodian ❤️
അഞ്ജു ദേവസ്യ

ഞങ്ങളുടെ സർവ്വകലാശാലയിൽ കൊറോണ പരിശോധനയ്ക്കുള്ള വൈറോളജി ലാബ് തയ്യാർ..
 ഈ ലാബിൽ കൊറോണാ പരിശോധനാ ഫലം അഞ്ചു മണിക്കൂറിനുള്ളിൽ അറിയുവാൻ കഴിയും. ഇതിനുള്ള വിപുലമായ സാങ്കേതിക സംവിധാനങ്ങൾ സർവ്വകലാശാലാ ലാബിലുണ്ട്.
ഒരു ദിവസം 87 പേരുടെ ടെസ്റ്റുകൾ നടത്താൻ സൗകര്യമുണ്ട്.. ഇരുപത്തി നാലു മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ഈ ലാബിൽ കേരള സർക്കാർ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശമനുസരിച്ച് പൊതു സമൂഹത്തിന്  പരിശോധന നടത്തുവാൻ കഴിയും.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ അംഗീകാരം ലഭിച്ചാൽ ഉടൻ തന്നെ കേരള സർക്കാരുമായി കൂടിച്ചേർന്ന് ലാബ് പ്രവർത്തന സജ്ജമാകും. അത് വളരെ പെട്ടെന്ന് സാധ്യമാക്കാൻ കളക്ടർ ശ്രമിക്കുന്നുണ്ട്..
സർവ്വകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗത്തിൽ സജ്ജമാക്കിയിരിക്കുന്ന ലാബിൽ അധ്യാപകരും ഗവേഷക വിദ്യാർത്ഥികളും അടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Efthikar Ahamed B.
ഇവിടെ ചക്കക്കുരു കൊണ്ട് പെരുങ്കളിയാട്ടമാണ്.
ചക്ക ഉരുക്കിയത്
ചക്കക്കുരുവും മാങ്ങേം കറി
ചക്കക്കുരുവും ഒണക്കമീനും.
ചക്ക കണ്ടല് ഉപ്പേരി
ചക്ക ചോളവറുത്തത്.
ചക്കേരെ ഓട് ഉരുക്കിയത്.
ചക്കക്കുരു ചുട്ടത്.
ചില പൊട്ടലും ചീറ്റലും തുടങ്ങി. ഇരുപത്തൊന്നാം ദിവസം എന്താകുമോ എന്തോ?😄😄😄     സുധീഷ് കൃഷ്ണൻ അനിഞ്ജ
Home Quarantineലാണ് അനുഭവം പങ്കുവെക്കുന്നു..
പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക
Day 1
March 19ന് വ്യാഴഴ്ച
ദുബായ് നൈഫിലെ റൂമിൽ നിന്ന് കൂട്ടുകാരന്റെ luggage താഴെ ഇറക്കുകയാണ്. ഉച്ചക്കാണവന്റെ ഫ്ലൈറ്റ്. നാട്ടുകാരനാണ്. ഇറക്കി കൊടുത് ഞാൻ റൂമിൽ തിരിച് വന്നു. ഇന്ന് വൈകുന്നേരമാണ് ഞാൻ പോവുന്നത്. "ബാപ്പ  എനിക്ക് റ്റൈന് മേണം" മോൻ പറഞ്ഞ ടോയ് ട്രെയിൻ വാങ്ങണം. ബാക്കിയെല്ലാം റെഡിയാണ്. അങ്ങനെ എല്ലാം വാങ്ങി പാക്ക് ആക്കി.ആക്കി.ഇറങ്ങി. ഷാർജയിൽ നിന്നാണ് ഫ്ലൈറ്റ്. സുഹൃത്ത് ശിഹാബിന്റെ വണ്ടിയിലാണ് യാത്ര. കൊറോണ ഭീതി കാരണം കയറുമ്പോൾ തന്നെ എന്റെ രണ്ട് കയ്യിലും സാനിറ്റൈസർ അടിച്ചു തന്ന്. നാട്ടിൽ ഇറങ്ങിയാൽ qurantinil നിൽക്കേണ്ടി വരുമെന്ന ഉറച്ച ബോധ്യത്തിൽ തന്നെയാണ് യാത്ര. അങ്ങനെ ഷാർജയിൽ നിന്നും എയർ അറേബ്യ ഫ്ലൈറ്റിൽ രാത്രി 9:55 ന് തുടങ്ങിയ യാത്ര പുലർച്ചെ 2:30ന്  കോഴിക്കോട് കരിപ്പൂരിൽ അവസാനിച്ചു. എയർപോർട്ടിന്റെ  പുറത്തിറങ്ങിയപ്പോഴാണ് അറിയുന്നത്. വിദേശത്ത് നിന്ന് വന്നവരെ ട്രെയിനിൽ കയറ്റില്ലെന്ന്. അങ്ങനെ ആകെ ബേജാറിൽ  ഇരിക്കുന്ന സമയത്ത് സഹയാത്രക്കാരായ 4 കാസര്കോടുകാരെ വെച് ഒരു ടാക്സി വിളിച്ചത്. കാഞ്ഞങ്ങാട് വരെ ടാക്സിയിൽ. അവിടുന്ന്  സുഹൃത്തിന്റെ  വണ്ടിയിൽ വീട്ടിലേക്ക്. വാതിൽക്കൽ സ്വീകരിക്കാൻ നിന്ന ഉമ്മയോട് അകത്തു പോവാൻ പറഞ്ഞു. കൊണ്ട് വന്ന ഒരു സാധനങ്ങൾ പോലും നിലത്തുവെക്കാതെ ആരോടും ഒന്നും സംസാരിക്കാതെ നേരെ മുകളിലത്തെ മുറിയിലേക്കു. ദുബായിൽ നിന്നും കൊണ്ടു വന്ന സാധനങ്ങൾ വീട്ടുക്കാർക് കൊടുക്കാൻ കഴിയാതെ റൂമിൽ തന്നെ വെക്കുന്നു. വീട്ടുകാർ തിന്നേണ്ടത് ഉറുമ്പും കൂറയും തിന്നുമോ??🤔😒

Day 2
സുഖവും സുന്ദരമായ ഉറക്കും ഊണും മുഷിപ്പിന്റെ അവസാനമായ ഏകാന്ത റൂം വാസവും😤. ഇപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് മാരിഗോൾഡ് ബിസ്‌ക്കറ്റിൽ എത്ര ഓട്ട ഉണ്ടെന്നും ഏകദേശം 3 പ്രാവശ്യമെങ്കിലും 100% ചാർജ് ചെയ്താൽ മാത്രമേ ദിവസം മുഴുവനും മൊബൈൽ യൂസ് ചെയ്യാൻ പറ്റൂ എന്നും ഒരു ലഡ്ഡുവിൽ മാക്സിമം ഉണ്ടാകാവുന്ന മുന്തിരിയുടെ എണ്ണം 3 ആണെന്നും.
 ലഡ്ഡുവിന്റെ കാര്യം പറഞ്ഞപ്പോഴാണ് മനസ്സിൽ അത് പൊട്ടിയത്. പെട്ടിക്കകത്ത് മുട്ടായിയും മററും ഉണ്ട്.ഉണ്ട്.ഉറുമ്പോ കൂറയോ കയറാൻ സാധ്യതയുണ്ട്.  പെട്ടി നോക്കി ഒരു ജന്തുവും ഇല്ല. സന്തോഷം

Day 3
ദിവസത്തിന്റെ തുടക്കത്തിനും ഒടുക്കത്തിനും ഒരു മാറ്റവുമില്ല. ഇന്നലെ പറഞ്ഞ അതേ പോലെ. പിന്നെ ഇട്ടിരിക്കുന്ന ഡ്രെസ്സും തിന്ന പ്ലേറ്റും നമ്മൾ തന്നെ കഴുകണം. സാരല്ല നാട്ടിലല്ല ദുബായിൽ തന്നെയാന്നെന്ന് വിചാരിച്ചാൽ മതി.😔
പെട്ടി നോക്കി. അതാ കുറച് ഉറുമ്പുകൾ. അല്ലെങ്കിലും ഇവറ്റകൾക് എന്ത് quarantine. യൂസ് ചെയ്യുന്ന sanitiser അണുക്കളെ കൊല്ലുന്നുണ്ടോന്ന് അറിയാനുള്ള പറ്റിയ അവസരം. നന്നായി തളിച്ച് കൊടുത്തു. പുണ്യാഹമെന്ന് വിചാരിച്ചത് കൊണ്ടാണോന്ന് അറിയില്ലാ. അനിഷ്ടമൊന്നും കാണിച്ചില്ല. കുറച് കഴിഞ്ഞ് നോക്കിയപ്പോ പലതിനും അനക്കമില്ല. സന്തോഷം. Sanitiser കൊണ്ട് ബാഗിന് ചുറ്റും ഒരു അതിർത്തി വരച്ചു കൊടുത്തു.അല്ല പിന്നെ നമ്മളോടാ കളി

Day 4
എല്ലാ ദിവസത്തെയും പോലെ എന്റെ കാര്യങ്ങൾ. അതിർത്തിക്ക് കാവലിരിക്കുന്ന പട്ടാളക്കാരനെ പോലെ ബാഗിന്റടുത്ത് കണ്ണോടിച്ചു നോക്കി. ഞെട്ടിപോയി. പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ കണ്ട ഇന്ത്യൻ പട്ടാളക്കാരന്റെ അവസ്ഥ. Sanitised അതിർത്തി ഉറുമ്പുകൾ ബേധിച്ചിരിക്കുന്നു🥺 ഉടനെ എന്തെങ്കിലും ചെയ്തേ പറ്റൂ. എന്റെ കണക്ക് പ്രകാരം 5238 ഉറുമ്പുകൾ ഉണ്ട്. പിന്നെ ഒന്നും നോകീല. Sanitiser തലങ്ങും വിലങ്ങും അടിച്ചു. ഏകദേശം 4322 എണ്ണം സ്പോട്ടിൽ മയ്യത്തായി. 679 എണ്ണം ജീവനും കൊണ്ടോടി. ബാക്കി എണ്ണം ഉള്ളിലുണ്ട്. എന്തായാലും ഇന്നത്തെ ഓപ്പറേഷൻ ഇവിടെ അവസാനിച്ചു. ബാക്കിയുള്ളതിന് മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ്. നാളേക്കകം സ്ഥലം വിട്ടിലെങ്കിൽ. വലിയ വില കൊടുക്കേണ്ടി വരുമെന്ന്

Day 5
ദിനചര്യകൾക്കൊന്നും ഒരു മാറ്റവുമില്ല. ആകെയുള്ള മാറ്റം luggage സംരക്ഷണം പ്രധാന പണിയായി. ഇന്നലെ മുന്നറിയിപ്പ് കൊടുത്തു വന്നതാണ്. പാലിക്കുന്നുണ്ടോന്ന് അറിയണം. പോയി നോക്കി. 😢🤬🤬😖😖
ഇവറ്റകൾക്കെന്ത് മുന്നറിയിപ്പ്. പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി പട എന്ന് പറഞ്ഞ പോലായി കാര്യങ്ങൾ. നേരത്തെ ബാഗിൽ മാത്രമായിരുന്നു ഉറുമ്പുകളെങ്കിൽ ഇപ്പോ അതാ പെട്ടിയിലേക്കും കയറിയിരിക്കുന്നു. പെട്ടി തുറന്ന് നോക്കി. ഏറ്റവും അക്രമം നേരിടേണ്ടി വന്നത് പിസ്തയ്ക്കാണ്. പലതിന്റെയും ഉള്ള് കാലിയായി പുറന്തോട് മാത്രം ബാക്കി. ബദമാണ് വല്യ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപെട്ടത്. ചോക്ലേറ്റിന് അവിടേം ഇവിടേം ഒക്കെ ഇടിവും ചതവുമൊക്കെയുണ്ട്. മണലാരണ്യത്തിൽ കഷ്ടപെട്ടുണ്ടാക്കിയ പൈസ കൊണ്ട് വീട്ടുകാർക്കും പ്രത്യേകിച്ച് എന്റെ  കുഞ്ഞിനും തിന്നാൻ കൊണ്ടു വന്ന സാധങ്ങളുടെ അവസ്ഥ കണ്ടപ്പോൾ വെഷമായി. തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. പിസ്റ്റയെ ഉടനെ വെന്റിലേറ്ററിൽ കയറ്റി. ബാക്കിയുള്ളവയ്ക്ക് വെന്റിലേറ്റർ സൗകര്യം ലഭ്യമല്ലാത്തതിനാൽ ചില പൊടികൈകൾ ചെയ്തിട്ടുണ്ട്. ((ഇത് തന്നെയാണ് മനുഷ്യന്മാരുടെയും അവസ്ഥ രോഗികൾ കുറവാണെങ്കിൽ അവർക് മികച്ച ചികിത്സ ലഭ്യമാക്കി പെട്ടെന്ന് തിരികെ കൊണ്ടു വരാം. അഥവാ രോഗികളാവുന്നവരുടെ എണ്ണം കൂടുകയാണെങ്കിൽ കേരളം മറ്റൊരു ഇറ്റലി ആയേക്കാം. നിങ്ങൾ രോഗി ആവാതിരിക്കുക എന്നുള്ളത് ഇപ്പോ സമൂഹത്തിന്റെ കൂടി ആവശ്യമാണ്. Stay home stay safe)

Day 6
ഇന്നലത്തെ വമ്പിച്ച ഓപ്പറേഷന് ശേഷം അല്പം ക്ഷീണിതനായിരുന്നു. എങ്കിലും ഓപ്പറേഷൻ വിജയമായിരുന്നു വേണം കരുതാൻ. ഇപ്പോൾ ഞാൻ കെട്ടിയ അതിർത്തി അത്ര പെട്ടെന്നൊന്നും ബേധിക്കാൻ അവർക്ക് കഴിയില്ല. സന്തോഷമായി. എന്റെ മോൻ കാത്തിരിക്കുകയാണ് അവന്റെ ബാപ്പ കൊണ്ടു വന്ന മുട്ടായിയും കളിപ്പാട്ടങ്ങൾക്കും വേണ്ടി.

Day 7
വീടിന്റെ ടെറസിന് മുകളിൽ കസേരയിട്ടിരിപ്പാണ് ഇപ്പോൾ. മൊബൈൽ നോട്ടം മുമ്പത്തേക്കാൾ വർധിച്ചു. പടച്ചവനെ മറന്നു കളിച്ചവർക്ക് അവനെ ഓർക്കാൻ വേണ്ടിയായിരിക്കും ഇങ്ങനെ ഒക്കെ. എത്രെ നന്ദി പറഞ്ഞാലും തീരാത്ത കടപ്പാട് ജ്യേഷ്ടനോട്. ദുബായിൽ നിന്നും വരുന്നതിനും ദിവസങ്ങൾ മുന്നെ വീട്ടുകാരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയതിന്. പിന്നെ ഉമ്മയോട്. പ്രതിരോധ ശേഷിയുണ്ടെങ്കിൽ രോഗം വരില്ലെന്നറിഞ് ഇപ്പോൾ അങ്ങനെയുള്ള  ഭക്ഷണം എനിക്ക് വേണ്ടി പ്രത്യേകം ഉണ്ടാക്കി തരികയാണിപ്പോൾ നമ്മൾ ഒരിക്കലും നെഗറ്റീവ് ആവരുത് പോസിറ്റീവ് ആവണം. അയ്യോ അപ്പോഴാണ് ഒരു കാര്യം ഓർത്തത്. ദുബായിൽ കൂടെ റൂമിൽ താമസിച്ച കൂട്ടുകാരന് +ve. അത്കൊണ്ട് ഞാനും ടെസ്റ്റിന് കൊടുത്തു മിനിയാന്ന്. ഇപ്പോൾ റിസൾട്ടും പ്രതീക്ഷിച്ചിരിപ്പാൻ. എല്ലാവരും എപ്പോഴും പറയും be +ve dont be -ve എന്ന്. പക്ഷെ ഇപ്പോൾ എല്ലാവരും പ്രാർത്ഥിക്കുകയാണ് നെഗറ്റീവാവാണെ എന്ന്. ഞാനും പ്രാർത്ഥിക്കുകയാണ്.
ഇനി പോസിറ്റീവ് ആയാലും പോസിറ്റീവ് ആയി എടുക്കാനാണ് തീരുമാനം നെഗറ്റീവായാലും പോസിറ്റീവായെടുക്കണം. ഇനി അഥവാ പോസിറ്റീവ് അയാൾ നിങ്ങൾ നെഗറ്റീവ് ആവരുത്.
എല്ലാവര്ക്കും ഒത്തിരി സ്നേഹത്തോടെ.
❤️❤️
✍️മഹ്മൂദ് മുജീബ് കീഴൂർ
ഇന്നും ബേഡകത്തിന്റെ ഗ്രാമങ്ങളിലായിരുന്നു
(കിറ്റ് വിതരണത്തിന്റെ നാലാം ദിവസവും
കുറെ പാവങ്ങള്‍ക്ക് ഭക്ഷണകിറ്റുകളെത്തിച്ചു)
എബി കുട്ടിയാനം
9995416999
ബോവിക്കാനത്തു നിന്നും ബാവിക്കര മൊട്ടലിലേക്ക്,  അവിടെ നിന്ന് തൂക്കു പാലം കടന്നുവേണം ബേഡഡുക്കയുടെ ഗ്രാമങ്ങളിലേക്ക് എത്താന്‍. അപ്പോഴേക്കും അവിടെ കലാധരനും വിദ്യാധരനും ഷിബിനും റിജിനും കാത്തിരിക്കുന്നുണ്ടായിരുന്നു. ബോവിക്കാനത്തു നിന്ന് ലോഡ് ചെയ്ത സാധനങ്ങളൊക്കെ മൊട്ടലില്‍ ഇറക്കി. തലചുമടായും തൂക്കിപിടിച്ചും ഞങ്ങള്‍ സാധനങ്ങള്‍  അക്കര എത്തിച്ചു. അവിടെ നിന്ന് വീണ്ടും മറ്റൊരു കാറിലേക്ക് ലോഡ് ചെയ്തു.
പാവങ്ങളുടെ സങ്കടം സ്വന്തം സങ്കടമായി കാണുന്ന കലാധരന്റെയും വിദ്യാധരന്റേയും സപ്പോര്‍ട്ട് വലിയ ഉത്സാഹം പകര്‍ന്നു.
സാനധനം പുഴ കടത്താന്‍ അക്കര മൊയ്തീനും ചിച്ചുവും വേണ്ടുവോളം സഹായിച്ചു.
കൂറെ കിറ്റുകളുണ്ട് ഒരു ലോഡില്‍ കൊള്ളില്ല, ബാവിക്കരടുക്കമെത്തി മറ്റൊരു ഓട്ടോ വിളിച്ചു.
കുന്നിലെത്തി പിന്നെ പല വീടുകളിലേക്ക് കിറ്റുമായി നീങ്ങി. അവിടെ നിന്ന് ബിജേഷും അവന്റെ ഓട്ടോയില്‍ കൂടെ വന്നു.  ഓരോ വീട്ടുമുറ്റത്തെത്തുമ്പോഴും ആ വീട്ടുകാരുടെ മുഖത്ത് വിരിഞ്ഞ ഓരോ പുഞ്ചിരിയും സന്തോഷവും കാശ് തന്ന് സഹായിച്ച കുറെ നല്ല മനുഷ്യര്‍ക്കുള്ള പ്രാര്‍ത്ഥനയായിരുന്നു.
മരുതടുക്കം കുണ്ടംകുഴി ഭാഗത്തൂടെ പോകുമ്പോള്‍ പോലീസിന്റെ ബുദ്ധിമുട്ട് ഒഴിവാക്കി തരാന്‍ ബേഡകം സി.ഐ ഉത്തംദാസ് സാറിനെ നേരത്തെ തന്നെ വിളിച്ച് സുരക്ഷ ഉറപ്പിച്ചു. ഞാന്‍ ബേഡകത്തുണ്ടെന്നറിഞ്ഞപ്പോള്‍ സാറിന് ഒത്തിരി സന്തോഷമായി. പാവങ്ങളെ സഹായിക്കുന്നത് രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണദ്ദേഹം.
ഗ്രാമത്തിലൂടെ പോകുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെയാണ്. അവരുടെ സ്‌നേഹവും നിഷ്‌കളങ്കതയും മനസ്സിനെ വല്ലാതെ തൊട്ടുകളയും. നമ്മള്‍ ചെയ്യുന്നത് ചെറിയ സഹായമാണെങ്കിലും വലിയ നന്ദിയായിരിക്കും അവരുടെ മുഖത്തുണ്ടാവുക.
എന്തായാലും എനിക്കും കുറെ ദിവസമായി എന്റെ കൂടെ തന്നെയുള്ള മൊയ്തീന്‍ തളങ്കരയ്ക്കും ബേഡകം തന്ന സ്‌നേഹം ഒത്തിരി സന്തോഷം പകര്‍ന്നു.
ഏതു കാര്യത്തിനും കൂടെ വരാമെന്ന് പറഞ്ഞ്, ഒരു പകല്‍ മുഴുവന്‍ ഞങ്ങളുടെ കൂടെ വെയിലുകൊണ്ട് നടന്ന പ്രിയ സുഹൃത്തുക്കളായ കലാധനരനും വിദ്യാധരനും ബിജേഷിനും പിന്നെ കെട്ടുചുമന്ന് കൂടെ നടന്ന ഷിബിനും റിജിനും ഒരുപാട് നന്ദി....
ഇനിയും കുറെ കിറ്റുകള്‍ വേണമെന്ന് പറഞ്ഞ് കലു വിളിച്ചിരുന്നു...വീണ്ടും പുഴക്കടക്കണം. ഒപ്പം നിങ്ങളുടെ സപ്പോര്‍ട്ടും സഹായവുമുണ്ടാവണം.

"സല്ലു ഫി രിഹാ ലിക്കും"
വേദനയോടെ ഈ വാക്കുകളും ബാങ്കിനോടൊപ്പം "മുക്രിച്ച " പറയുമ്പോൾ മനസ്സിൻ്റെ ഏതോ ഭാഗത്ത് പിടിച്ചുപറിക്കുന്ന അനുഭവം. നിങ്ങളുടെ വീടുകളിൽ നിന്ന് നമസ്കാരം ചെയ്തു കൊള്ളുക .
സൂര്യൻ അതിൻ്റെ എല്ലാ പ്രഭാവവും കാണിച്ചു മടങ്ങുമ്പോൾ പതുക്കെ പതുക്കെ കറുത്ത ഇരുട്ടു് നമ്മളെ വലയം ചെയ്യുന്നു. സാധാരണ ഈ ഇരുട്ടു് നമ്മളെ ഒരിക്കലും സ്വാധീനിക്കാറില്ല.
സൂര്യസ്തമനത്തോടെ മഗരിബിന്ന് പള്ളിയിൽ പോകുന്ന എല്ലാവർക്കും മഗരിബു മുതൽ ഇശാവരെയും അതിന്ന് ശേഷം വലിയ തോതിൽ സാമൂഹിക ഇടപെടൽ നടത്തുന്ന സമയമാണ്. മഗ് രിബു കഴിഞ്ഞു ഖുർആൻ പരായണം ചെയ്ത് അവിടെ തന്നെ ഇരിക്കുന്നവർ ഉണ്ടാകും. മഗരിബു കഴിഞ്ഞു കൂട്ടത്തോടെ ചായകടയിൽ പോയി സന്തോഷവും സങ്കടങ്ങളും പരസപരം പങ്കിടുന്ന ചെറു കൂട്ടങ്ങൾ ഉണ്ടാകും. നാളെ നടത്തേണ്ട ഇടപാടുകളുടെ ലാഭനഷ്ടങ്ങളുടെ കണക്കെടുക്കന്ന കച്ചവടക്കാരുടെ കൂട്ടം ഉണ്ടാകും.
എല്ലാ ടെൻഷനളും മാറ്റി തമാ ശകൾ കൊണ്ടു് ചിരി പടർത്തുന്നവർ ഉണ്ടാകും.
മറ്റുള്ളവരുടെ കാര്യങ്ങൾ മാത്രം എടുത്ത് പറഞ്ഞു് ' കുറ്റം പറയുന്ന "ചെറു ഫിതനക്കാർ ".
രാഷ്ട്രീയത്തിൻ്റെ എല്ലാ നന്മകളും എൻ്റെ പാർട്ടിക്കാണെന്ന് പറഞ്ഞു കലപില കൂട്ടുന്നവർ ഉണ്ടാകും.
അങ്ങിനെയുള്ള പല തരം
കാര്യങ്ങളിൽ ഏർപ്പെടുന്നവർ
രാത്രി 10 മണിയോടെ വിടണിയുമ്പോൾ ആ കറുത്ത ഇരുട്ടിലാണ് നാം ഉള്ളതെന്ന് ഓർക്കാറെയില്ല. നമ്മുടെ എല്ലാ പള്ളി പരിസരങ്ങളും സജീവമാകുന്ന സമയമാണത്.
കഴിഞ്ഞ കുറെ വർഷങ്ങളായി
എൻ്റെയൊക്കെ ജീവിതത്തിൻ്റെ ഭാഗമായിരുന്ന സമയമായിരുന്നു അത്. ഞങ്ങളുടെ തട്ടുകട സിദ്ധിക്കിൻ്റെ കച്ചവടത്തിൻ്റെ ഏറ്റവും പീക്ക് സമയമാണ് അത്.
അതൊക്കെ എത്ര പെട്ടെന്ന് മാറി.
റോഡു വീതി കൂട്ടിയതിന്ന് ശേഷം ചീറി പായുന്ന വാഹനങ്ങളെ
പേടിക്കാതെ റോഡു മുറിച്ച് കടക്കാൻ കഴിഞ്ഞിരുന്നില്ല. വാഹനങ്ങളില്ലാതെ വിജനമായ റോഡുകൾ.
മനസ്സുകളിലേക്ക് ഇരുട്ടുകയറി. ചിതറിയ ചിന്തകൾ മനസ്സിനെ മുറിവേൽപ്പിക്കുന്നോ?
എൻ്റെ വീടിൻ്റെ മുകളിൽ നിന്നാൽ ദൂരെത്താ ദൂരത്തിലേക്ക് വാഹനങ്ങൾ രാത്രികാലങ്ങളിൽ ഒഴുകുന്നതും
നമ്മുടെ ഉറക്കം തടസ്സമാക്കുന്ന
വലിയ വലിയ വാഹനങ്ങളുടെ ശീൽക്കാരം കാണുന്നതും കേൾക്കുന്നതും നിലച്ചുപോയി.
ഇരുട്ടു് പാഞ്ഞെത്തി.
"സല്ലൂ ഫി രിഹാ ലിക്കും."
ഇത് പറയുമ്പോൾ മുക്രി ച്ചാൻ്റെ
ശബ്ദം ഇടറിയോ?
ബാങ്ക് കേൾക്കുമ്പോൾ ശ്രദ്ധയോടെ കേൾക്കുന്ന സലീനയുടെ മനസ്സിലും വേദന തളം കെട്ടിയോ. എന്നെയോർത്തുള്ള സങ്കടം.
ഒളികണ്ണിട്ട് അവൾ എന്നെ ശ്രദ്ധിക്കയാണ്. അവളുമായി ജീവിതം തുടങ്ങിയത് മുതൽ അപൂർവ്വം സന്ദർഭങ്ങളിലല്ലാതെ
ഈ സമയത്ത് എന്നെ വിട്ടിൽ
കാണാറില്ല.. എൻ്റെ കുഞ്ഞിമറിയു ചില വാക്കുകൾ ഉച്ചരിക്കാൻ തുടങ്ങിയപ്പോൾ
അവളുടെ കൊഞ്ചൽ കേൾക്കാൻ ചിലപ്പോൾ ഈ സമയം ഉപയോഗിക്കും. മറിയമിൻ്റെ സാന്നിധ്യം സലീനക്കും ആശ്വാസമായിരുന്നു.
പക്ഷെ അവൾ കാസർഗോഡ്
പോയി അവിടെ പെട്ടു പോയി.
ഇനി ഈ ലോക്ക് ഡൈnൺ കഴിയാതെ അവളും വരില്ല.
മഗരിബിന് ശേഷമുള്ള തട്ടുകട സിദ്ധീക്കിൻ്റെ ചായ ഓർമ്മയായി. " റഷീദഭായി " എന്ന നീട്ടി വിളി ഇനി എന്ന് കേൾക്കാൻ?
അവൾ തന്ന ചായയ്ക്ക് രൂചി കൂടുതലാണെങ്കിലും.
" റഷീദ് ഭായിക് സ്പെഷൽ ചായ എന്ന് പറഞ്ഞു  ഞാൻ കാൺകെഒരു "ഏന്തൽ" കൂടി നടത്തി എല്ലാവർക്കും കൊടുക്കുന്ന അതേ ചായ കൊണ്ടു് വച്ച് മാറി നിന്ന് നോക്കുന്ന നോട്ടം.
നഷ്ടപ്പെട്ടു പോയ സന്ധ്യാ സമയം. എവിടെയും കലപില.
ലോകത്തിലെ എല്ലാ കാര്യങ്ങളും തൻ്റെ ചിന്തകൾക്കനുസരിച്ചു്
സമർത്ഥിക്കാൻ നോക്കുന്ന റിഫായി.
പൊടിയൻ മുഹമ്മദ്.
ആരേയും ദേഷ്യം പിടിപ്പിക്കാത്ത
ഉസമൻച്ച.
അടക്കയുടെയും തേങ്ങയുടെയും വിലയും അന്നുണ്ടായ ലാഭനഷ്ടങ്ങൾ നിഷ്കളങ്കതയോടെ പറയുന്ന അബ്ബാസ്.
ഞങ്ങളുടെ സഹവാസം കൊണ്ടു സന്താഷിക്കുന്ന ഹൃദയരോഗിയായ ഹസ്സൻ. അങ്ങിനെ എത്ര യാ ളുകൾ.
ഫോൺ വിളികൾ മാത്രം.
ആ ശബ്ദങ്ങളിലും ഭയം' പിടികൂടിയോ.ഇനിയെന്ന് ഒത്തുകൂടാൻ കഴിയുമെന്ന വേവലാതിയോ.60 കഴിഞ്ഞ ഞങ്ങൾക്കിനി വീണ്ടും ഒത്തുചേരൽ നടക്കുമോയെന്ന
ചിന്താഭാരം ആ ശബ്ദങ്ങളിലുണ്ടു്.അവരൊക്കെ എന്നും എൻ്റെ ഇടത്തും വലത്തും മുന്നിലും പിന്നിലും ഉണ്ടായിരുന്നു.. ഓരോ ദിവസവും ഒരു തരത്തിേലല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള ഇടപെടലുകളില്ലാത്ത ദിവസം അപൂർണ്ണം.
എൻ്റെ ചിന്തകളോട് എപ്പോഴും ഒട്ടിനിന്ന അവരുമായി ഒരു ഒത്തുകൂടൽ സാധ്യമാകുമോ?
  സല്ലൂ ഫി രിഹാ ലിക്കും.
ഇശാ ബാങ്കിന്ന് ശേഷം ഇത് പറഞ്ഞ മുക്രിച്ചയുടെ ശബ്ദത്തിൽ കൂടുതൽ ഇടർച്ച.
ആ വാക്യങ്ങൾ വെറുംവാക്യ'ങ്ങളാണോ?
അതൊരു താക്കീതല്ലേ.
നിങ്ങളുടെ വീടുകളിൽ നമസകരിക്കുമെന്നതിനപ്പുറം
ഒരു താക്കീതല്ലേ.
നിങ്ങൾ വരരുത് യെന്ന താക്കീത്.
സാമൂഹിക അകലം പാലിക്കേണ്ടതിൻ്റെ ആവശ്യകതയെ ഉണർത്തി തരുന്നതല്ലേ? ഓരോ അഞ്ചു നേരവും. സമൂഹത്തിന്നു നമ്മളുടെ
കൂടിച്ചേരൽഈ സമയത്ത് ദോഷം
ചെയ്യുമെന്നല്ലേ പറയുന്നത്.
ഞങ്ങളുടെ ചെറുപട്ടണം
അള ഗേറ്റ്. ശൂന്യം.
എൻ്റെ വീടിൻ്റെ എതിർവശത്തുള്ള ഉമ്പായിൻ്റെ കെട്ടിടത്തിൻ്റെ മുകൾ ഭാഗത്ത് താമസിക്കുന്ന അന്യസംസ്ഥാനത്ത് നിന്നുള്ള
ഗ്ലാസ് പണിക്കാരാണ്.രാവേറെ
ചെല്ലുവോളം അവരുടെ കലപില ശബ്ദം
അതിൻ്റെ താഴെയുള്ള ത് കോളേജ് വിദ്യാർത്ഥിളുടെ
ഒത്തുകൂടൽ കേന്ദ്രമായdelight ഹോട്ടൽ. രാത്രി പത്ത് മണി മുതൽ സുന്ദരികളും സുന്ദരന്മാരും വന്ന് നിറയും.
പിന്നെ അവരുടെ പാട്ടും
ജന്മദിനാഘോഷങ്ങളും
3 മണി വരെ തുടരും.
മമ്മതിൻ്റെ കോഴി കടയും അവിടെ തന്നെ. നിന്ന് തിരിയാൻ സമയം കിട്ടാത്തത്ര തിരക്ക്.
ഇന്ന് അതൊക്കെ ഓർമ്മയായി.
രാത്രിയേറേയായി .
രാവിലെ വരെ പ്രകാശം പരത്തിയിരുന്ന തെരുവു് വിളക്കുകൾ ആർക്കോ വേണ്ടി പ്രകാശിക്കുന്നത് പോലെ.
വീട്ടുമുറ്റത്തുള്ള "സറാത്തങ്കായി "മരത്തിൻ്റെ ചില്ലകളിൽ
രാപാർക്കാറുള്ള കിളി ഇന്ന് വന്നില്ല. ഈ നിശ്ശബ്ദത അതിന്ന് പോലും അരോചകമായോ?
കട്ടിയുള്ള ഇരുട്ടു.
ഒരു ശബ്ദവുമില്ല
പോലീസ് വാഹനം മാത്രം.
തോട്ടത്തിലെ സ്പ്രിംഗൂളരു ക ളിൽ നിന്ന് തെറിച്ചു ഇലകളിൽ
വീഴുന്ന ശബ്ദത്തിന്നു 'പോലും
ഇടയ്ക്കിടെ നമ്മെ പേടിപ്പെടുത്താൻ കഴിയുന്നു.
ഇതും നാം അനുഭവിച്ച് തന്നെ തീർക്കണം.
പി.അബ്ദുൽ റഷീദ്
മഹേഷ് പാത്തിക്കൽ
അജേഷ്കുമാ൪ കോളിച്ചാൽ

✍️129

നാളെ
ചരിത്ര വിദ്യാർത്ഥികൾ
നിങ്ങളെയോർത്ത്
അഭിമാനിക്കും...
ആവേശഭരിതരാകും...
നാളെ
ചരിത്ര വിദ്യാർത്ഥികൾ
നിങ്ങളെയോർത്ത്
അപലപിക്കും...
അപമാനിതരാകും...
-ലിനീഷ് കുണ്ടൂർ-
🔰🔰🔰🔰🔰🔰🔰

ആറുമലയാളിക്ക് നൂറു മലയാളം ഭാഷാഭേദപംക്തിയിൽ ഡോ: പി. എ.അബൂബക്കർ എഴുതിയ വടക്കൻ മലയാളം (പതിനെട്ടാം ഭാഗം)  വാങ്മയത്തിലെ കേരളീയ ഭാവങ്ങൾ (  അധ്യായം : പതിന്നാല്)

💮💮💮💮💮💮💮
വടക്കൻ മലയാളം
(അധ്യായം : പതിന്നാല്)

വാങ്മയത്തിലെ കേരളീയ ഭാവങ്ങൾ
ഭാഷയിലെ വടക്കൻ ഭാവങ്ങൾ ഏറ്റവും ശക്തമായി കാണുന്നത് കാസർഗോഡ് ജില്ലയിലെ സംസാരഭാഷയിലാണല്ലോ. സ്വനിമശാസ്ത്രപരമായ വൈജാത്യങ്ങൾ കാരണം ഒരേ പദം തന്നെ കാസർഗോഡ് താലൂക്കിലും ഹോസ്ദുർഗ് താലൂക്കിലും വ്യത്യസ്ത രീതിയിൽ ഉച്ചരിക്കുന്ന അവസ്ഥ നിലവിലുണ്ട്. ഉദാഹരണത്തിന് 'വേറെ' എന്ന പദം ഹോസ്ദുർഗ് താലൂക്കിൽ 'ബേ്റെ' എന്നുച്ചരിക്കുമ്പോൾ കാസർഗോഡ് താലൂക്കിലെ കന്നഡ പോക്കറ്റുകൾക്ക് സമീപം താമസിക്കുന്ന മലയാളികൾ 'ബേറെ' എന്നാണുച്ചരിക്കുന്നത്. അതുപോലെ ഹോസ്ദുർഗ് താലൂക്കിലെ 'സീ്റ് ' കാസർഗോഡ് താലൂക്കിലെ കന്നഡ, ഉ൪ദു പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് 'സീറ് ' ആണ്.
വടക്കൻ മലയാളത്തിലെ വ൪ധിച്ച വാഗ്സമ്പത്തിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ടത് അന്യഭാഷകളുമായുള്ള സമ്പർക്കം തന്നെയാണ്. തുളു, കന്നഡ, ഉ൪ദു, കൊങ്കിണി, മറാഠി എന്നീ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങൾ കാസർഗോഡ് ജില്ലയിൽ അധിവസിക്കുന്നുണ്ട്. ഈ ഭാഷകളിൽ നിന്നെല്ലാം വന്ന പദങ്ങൾ നമ്മുടെ മലയാള ഭാഷയെ സമ്പന്നമാക്കി. ഈ ഭാഷകളിൽ തുളുവും കന്നഡയുമായി മാത്രമേ മലയാളത്തിന് ഗോത്രപരമായ ചാ൪ച്ചയുള്ളൂ. ബ്യാരിയും ദ്രാവിഡ കുലത്തിലെ തന്നെ മിശ്രസ്വഭാവം പുല൪ത്തുന്ന ഒരു ഭാഷയാണ്. ഉറുദുവും കൊങ്കണിയും മറാഠിയും അന്യഗോത്രത്തിൽ നിന്നു വന്നവയാണ്. ഇവയിൽ കൊങ്കണിക്കും മറാഠിക്കും പരസ്പരം അടുപ്പമുണ്ട്. ഇവ കൂടാതെ മലയാളത്തിന്റെ മറ്റുള്ള ഉപഭാഷകളെപ്പോലെ പ്രാകൃത പദങ്ങളും സംസ്കൃത തത്ഭവങ്ങളും ഇംഗ്ലീഷ് വാക്കുകളുമെല്ലാം വടക്കൻ മലയാളത്തിലുണ്ട്. ഇവയുടെയെല്ലാം വാങ്മയങ്ങൾ കാസർഗോഡൻ നാട്ടുമൊഴിയുടെ പദസമ്പത്തിന് അതിരുകളില്ലാക്കുന്നു.
മലയാളത്തിന്റെ ഉപഭാഷകളിൽ അന്യഭാഷകളുടെ സ്വാധീനം ഏറ്റവും കൂടുതലുള്ളത് കാസർഗോഡൻ മലയാളത്തിലാണ്. ചെറിയൊരു ഭൂമിശാസ്ത്രപരിധിക്കുള്ളിൽ അര ഡസനിലധികം ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ അധിവസിക്കുന്നതു കൊണ്ടു തന്നെ ഈ ഭാഷകളെല്ലാം പരസ്പരം സ്വാധീനിക്കാനുള്ള സാധ്യതകൾ ഏറെയാണ്. മലയാളത്തിന്നു പുറമെ കാസർഗോഡ് ജില്ലയിൽ സംസാരിച്ചു വരുന്ന ഭാഷകളിൽ തുളുവും കന്നഡയും ബ്യാരിയും മാത്രമാണ് പൂർണ്ണമായും ദ്രാവിഡ കുലത്തിലുൾപ്പെടുന്നവ. ഇവയിൽ ദ്രാവിഡ വാങ്മയവുമായി ബന്ധപ്പെട്ട ഭാവങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ പ്രധാനമായും ഉൾക്കൊള്ളുന്നത് മലയാളം, തുളു, കന്നഡ ഭാവങ്ങളാണ്. ഇവയുടെ മിശ്രണവും ഭൂമിശാസ്ത്രപരമായ സാമീപ്യം കൊണ്ടുവന്ന കൊഡവ ഭാവങ്ങളുമൊക്കെ ബ്യാരി ഭാഷയുടെ സ്വനിമശാസ്ത്രപരവും വ്യാകരണപരവുമായ സ്വത്വം അടയാളപ്പെടുത്തുന്നു.

മലയാളഭാവങ്ങൾ
മാനകമലയാളത്തിൽ തന്നെ ഉപയോഗിക്കുന്ന ദ്രാവിഡപദങ്ങളോ ധാതുക്കളോ വ്യത്യസ്തമായ അർഥത്തിൽ വടക്കൻ മലയാളത്തിൽ ഉപയോഗിക്കുന്നുണ്ട്. ഇവ രണ്ടു തരത്തിലുണ്ട്. മാനകമലയാളത്തിലും തെക്കൻ മലയാളത്തിലും നിലനിൽക്കുന്ന പദങ്ങൾ അർഥത്തിൽ മാത്രം വ്യത്യാസം വരുത്തിക്കൊണ്ട് ഉപയോഗിക്കുന്നതാണൊന്ന്. രണ്ടാമത്തേത് തെക്കൻ മലയാളത്തിലും മാനകമലയാളത്തിലും നിലനിൽക്കുന്ന പദങ്ങളുടെ ധാതുക്കളിൽ നിന്നു തന്നെ നിഷ്പന്നമായതും എന്നാൽ തെക്കൻ മലയാളത്തിൽ ഉപയോഗിക്കാത്തതും തികച്ചും വ്യത്യസ്തവുമായ
രൂപങ്ങളാണ്. മലയാളത്തിലുപയോഗിക്കുന്ന ദ്രാവിഡ ധാതുക്കളിൽ നിന്നു തന്നെ നിഷ്പന്നമായ വ്യത്യസ്തമായ മറ്റു രൂപങ്ങളാണ് തുളു, കന്നഡ വാങ്മയങ്ങളല്ലെങ്കിലും ഇവിടെ ഉദ്ദേശിക്കുന്നത് കാസർകോടൻ മലയാളത്തിലെ കന്നഡ, തുളു പദങ്ങളെയല്ല.
1) മാനകമലയാളത്തിലും തെക്കൻ മലയാളത്തിലും ഉപയോഗിക്കുന്ന അതേ പദങ്ങൾ അർഥത്തിൽ മാത്രം മാറ്റത്തോടെ ഉപയോഗിക്കുന്നത്.
ഇറങ്ങുക - ഇറക്കുക
മാനകമലയാളത്തിൽ ഉപയോഗിക്കുന്ന ഒരേ ധാതുവിൽ നിന്നുണ്ടായ അക൪മകവും സക൪മകവുമായ ഈ ക്രിയാരൂപങ്ങൾ വടക്കൻ മലയാളത്തിൽ - വിശിഷ്യാ കാസർകോഡൻ മലയാളത്തിൽ - ഉപയോഗിക്കുന്നുണ്ട്. അൽപം വ്യത്യസ്തമായ സാഹചര്യത്തിൽ ആണെന്ന് മാത്രം. 'ഭക്ഷണം ചവച്ചിറക്കുക' എന്ന അർഥത്തിൽ മാത്രമാണ് സക൪മ്മകത്തിലുള്ള 'ഇറക്കുക' വടക്കൻ മലയാളത്തിലുയോഗിക്കുന്നത്. ചവച്ചിറക്കുക എന്ന പദം മാനകമലയാളത്തിൽ ഉപയോഗിക്കുന്നതു കൊണ്ടു തന്നെ ഈ പദം വടക്കൻ കേരളത്തിന്റെ സ്വന്തമല്ലെന്ന് വാദിക്കുന്നവരുണ്ടാകാം. പക്ഷേ സക൪മകാ൪ഥത്തിലുള്ള ഇറക്കുക എന്ന പദം സാധനങ്ങൾ ഇറക്കുക എന്ന വ്യത്യസ്തമായ അർഥത്തിലാണ് മാനകമലയാളത്തിൽ ഉപയോഗിക്കുന്നത്.
ഉദാ:
1) കുഞ്ഞമ്പു ചോറ് ചവച്ചതിനു ശേഷം ഇറക്കി.
2) കുഞ്ഞമ്പുവിന്റെ വായയിലെ ചോറ് ആമാശയത്തിലേക്ക് ഇറങ്ങി.
ഈ പദങ്ങളിലെ ആദ്യസ്വരമായ 'ഇ' കേരളത്തിന്റെ ഇതരഭാഗങ്ങളിലെന്നതു പോലെ വടക്കൻ കേരളത്തിലും ഉച്ചരിക്കുന്നത്  ' എ ' ആയിട്ടാണെന്നു മാത്രം. ഒരൊറ്റ സാഹചര്യത്തിൽ മാത്രം ഇറങ്ങുകയുടെ മാനകമലയാളത്തിലെ അർഥത്തിൽ നിന്നുണ്ടായ ഇറങ്ങിയത് ( എറങ്ങിയത് അഥവാ എ്ർങ്ങിയത്) ഉപയോഗിക്കുന്നു. ഏതെങ്കിലും ഒരു കാര്യത്തെ പരിഹസിച്ചു കൊണ്ട്  'ഐറണിക്കൽ' അർഥത്തിൽ ഉപയോഗിക്കുന്നതാണത്. Revealed (from heaven or by God etc.) എന്നാണ് ഇവിടെ എ്ർങ്ങിയതിന്റെ അ൪ഥം.

🍀🍀
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ: പി. എം. അബൂബക്കർ എഴുതിയ വടക്കൻ മലയാളം എന്ന പുസ്തകത്തെ ആധാരമാക്കിയാണ് മുകളിൽ നൽകിയ കുറിപ്പുകൾ തയ്യാറാക്കിയത്.  പുസ്തകം എഴുതിയ ഡോക്ടർ. പി. എം അബൂബക്കർ സാറിനോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏
🍀