04-12-19

🌲🌻🌲🌻🌲🌻🌲🌻
കാസർഗോഡ് ഭാഷാഭേദം
ഇന്നത്തെ
ആറുമലയാളിക്ക് നൂറു മലയാളം
പംക്തിയിൽ
ആരംഭിക്കുന്നു
🎄🌻🌻🎄🌻🌻🎄🌻🌻🎄
🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺
ആറുമലയാളിക്ക് നൂറു മലയാളം
🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀
പെൻസാംകോല്(കഥ)
ഹരി ക്ലാസിക്
ഹലോ...
ന്തറാ...
നീ ഏട ല്ലത്?''
ഈട ഭയങ്കര കൂറ്റ് ... ഒന്നും കേക്ക്ന്നില്ല...!!
കർമം കൈക്കാൻ... കുരുപ്പേ നീ ഏട ഇല്ലത് ന്ന്...
ഞാനാ ..ഞാനീട മുമ്പിലെന്നെ കൊറച്ച് ജാഗ കിട്ടി ..... ആട ണ്ട്...
നേരം ബൈതില്ലെ.. ഭയങ്കര മയേം .. മതി കണ്ടത്... ഒരിക്ക വന്നറുവോ നീ...
ബെര്ന്ന്... നീ എട്ന്ന് ബിളിക്ക്ന്ന്
ഞാനാ .... ഞാൻ ഈട ഈന്റ മുമ്പില് നാട്ടി വെച്ച ബെല്യ പെൻസില് ഇല്ലേ..
അയിന്റടുത്ത് ന്ന്..
രമേശേട്ടനെ കൊണ്ട് ബെല്യ കൊണം കൂടി...
ഇത് ഈട നാട്ടീറ്റ് ലെങ്കില് എന്താക്കട്ടി ഈ തെരക്കില് നമ്മ.. ഹോ...

ഒരു അറിവും ചെറുതല്ല...
കാഞ്ഞിരക്കൂട്ടം എന്നർഥം വരുന്ന "കുസിരകൂട്‌" എന്ന കന്നഡ വാക്കിൽനിന്നാണ്‌ കാസറഗോഡ് എന്ന പേരു ലഭിച്ചതെന്നു കരുതുന്നു.മലയാളികളും അതിനു സമാനമായ കാഞ്ഞിരോട് എന്ന പേരിൽ കാസറഗോഡിനെ വിളിച്ചിരുന്നതായും കരുതപ്പെടുന്നു...
കാസർകോടിന്റെ പേരിനു പിന്നിൽ വേറെ എന്തെങ്കിലും ഉണ്ടോ ഫ്രണ്ട്‌സ്???
ബല്യ കാസ്രോട്ടാപ്പ്യ ആയിറ്റും കാഞ്ഞങ്ങാട്ടാർ ആയിറ്റും എന്ത്‌ കാര്യം..?
എന്റെ തുണി ഉരിഞ്ഞോയി ഇന്ന്.!
ചങ്ങായിമാർ വന്നിനി കലോത്സവം കാണാൻ, അങ്ങ് മലപ്പൊർത്‌ ന്നേ ബന്നത്. ഞങ്ങോ എല്ലം കണ്ടിറ്റ് കൊർച് നാടൻ പാട്ട് കേട്ടറാണ് ബിചാരിച്ചി റ്റ് ആ ചൈതന്യ ഓഡിറ്റോറിയത്തിൽ ബണ്ടി ബെച്ചിട്ട് പോയി ബൈന്നേരം. ബെർമ്പൾ ത്തേക്കും അപ്പ്യേരെ വണ്ടീരെ സൈഡിലെല്ലാം എന്തോ ആണിയോണ്ട്  ബരചിറ്റ് പറ്റ കളഞ്ഞിനി.! കണ്ടിട്ടന്നെ എന്തോ ആയിപ്പോയി.
ഇതോ നിന്റെ നാട്ടാറെ സ്വഭാവം ന്ന് എന്നോട് ചോയ്ച്ചത്.
ഇങ്ങനെല്ലാം ചെയ്യുന്നപ്പ്യ ആരായാലും കണ്ടാ ബെച്ചക്കണ്ട, നാടിനേം നാട്ടാരേം പറയിപ്പികുന്നപ്പ്യ.

മുകളിൽ നൽകിയതെല്ലാം
'കാസ്രോട്ടപ്പ്യ ' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നും
ലഭിച്ചത്
🌳🍁🍁🍁🌳🍁🍁🍁🌳🍁🍁🍁🌳🍁🍁
ഡോക്ടർ പി. എം അബൂബക്കർ
എഴുതിയ
വടക്കൻ മലയാളം
എന്ന പുസ്തകത്തെ
ആധാരമാക്കി
തയ്യാറാക്കിയ
കുറിപ്പുകളുമായി
ഇന്നത്തെ
ആറു  മലയാളിക്ക് നൂറു മലയാളം
🌳🍁🍁🍁🌳🍁🍁🍁🌳🍁🍁🍁🌳🍁🍁
🍀🌼🌼🌲🌼🌼🌲🌼🌼🌲
ഇന്ന്
വടക്കൻ മലയാളത്തിൽ
ആമുഖം
ഡോ: ടി. പവിത്രൻ തയ്യാറാക്കിയ അവതാരിക
എന്നിവ
ഉൾപ്പെടുത്തിയിരിക്കുന്നു.
🌲🌼🌼🌲🌼🌼🌲🌼🌼🌲

വടക്കൻ മലയാളം
സപ്തഭാഷകളുടെ നാടാണല്ലോ കാസർഗോഡ്. മലയാളം, കന്നഡ, തുളു, ഉറുദു, കൊങ്കണി, മറാഠി, ബ്യാരി തുടങ്ങിയവയാണ് ഈ അത്യുത്തര കേരളദേശത്തിന്റെ മൊഴികളിലും എഴുത്തുവഴികളിലും നിറയുന്ന ഭാഷകൾ. ഭാഷകളിലെന്നപോലെ സാംസ്കാരിക വൈവിധ്യത്താലും ഇവിടം സമ്പന്നമാണ്. കോലത്തുനാടിന്റെ തെയ്യപ്പെരുമകളും തുളുനാടിന്റെ കളരിച്ചുവടുകളും കൊങ്കണദേശത്തിന്റെ യക്ഷഗാനവ൪ണങ്ങളും നിറയുന്നതാണ് ഈ സാംസ്കാരിക സംഗമഭൂമി. 
കാസർഗോഡ് മലയാള ഭാഷാഭേദങ്ങൾ
(ഡോ.ടി.പവിത്രൻ, കോഴിക്കോട് സർവകലാശാല മുൻ മലയാള വിഭാഗം മേധാവി)
അവതാരിക
കോഴിപ്പോരും കമ്പളമെന്ന പോത്തോട്ടവും അലാമിക്കളിയും മാപ്പിളത്തെയ്യങ്ങളും മംഗലംകളിയും അരങ്ങുതക൪ക്കുന്ന ആ വടക്കൻ ദേശത്തിന്റെ മലയാളമൊഴിഭേദമാണ് വടക്കൻ മലയാളം എന്ന ഈ പുസ്തകം രേഖപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്നത്. സവിശേഷവും എന്നാൽ തദ്ദേശീയ പ്രാധാന്യം ഉൾക്കൊള്ളുന്നതുമായ മൌലിക ഭാഷാപഠനങ്ങളാൽ ആനുകാലികങ്ങളിലൂടെയും മറ്റും ശ്രദ്ധേയനായ ഡോ.പി.എം.അബൂബക്കർ ആണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഒരേസമയം അക്കാദമികവും ജനകീയവുമായ സമീപനരീതിയിലുള്ള രചനകൾ ഊടും പാവുമാക്കിയ ഈ ഗ്രന്ഥം നമ്മുടെ ഭാഷാപഠനരംഗത്തിന് തൊങ്ങലുകൾ തുന്നിച്ചേ൪ക്കുന്നതായി ഈ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു.

കാസർഗോഡ് മലയാള ഭാഷാഭേദത്തിന് മറ്റു ജില്ലകളിലുള്ളത് പോലെ പ്രാദേശിക ഭാഷാഭേദം എന്നും സാമൂഹ്യ ഭാഷാഭേദം എന്നും രണ്ടു വിഭാഗങ്ങളുണ്ട്. പ്രദേശത്തിന്റെ സവിശേഷതകളായ പുഴ, കുന്ന്, വയൽ എന്നിവയായിരിയ്ക്കും പ്രാദേശിക ഭാഷാഭേദത്തിന്റെ സ്വത്വം നിർണയിക്കുക. മതം, ജാതി, തൊഴിൽക്കൂട്ടം എന്നിവയായിരിക്കും സാമൂഹ്യ ഭാഷാഭേദം രൂപപ്പെടുത്തുന്നത്.

മലയാളം, കൊറഗഭാഷ, കൊടവഭാഷ, കോപ്പാളഭാഷ, മാവിലഭാഷ,മലവേട്ടുഭാഷ, മലക്കുടിയഭാഷ, മാദിഗഭാഷ,തമിഴ്, കന്നഡ, തുളു, ബ്യാരി എന്നിങ്ങനെയുള്ള 12 ദ്രാവിഡഭാഷാ കുടുംബത്തിൽ പെട്ട ഭാഷകളും കൊങ്കണി, മറാഠി, ഉറുദു, ഹിന്ദുസ്ഥാനി എന്നിങ്ങനെയുള്ള 4 ഇന്തോ ആര്യൻ കുടുംബത്തിൽ പെട്ട ഭാഷകളും സംസാരിച്ചു വരുന്ന ജില്ലയാണ് കാസർഗോഡ്. 16 ഭാഷകൾ സംസാരിച്ചു വരുന്ന വ്യത്യസ്ത ഭാഷണ സമൂഹങ്ങളുമായി നിരന്തരം സമ്പ൪ക്കപ്പെടുന്നതിനാൽ കാസർഗോഡ് മലയാള ഭാഷാഭേദത്തിന് ഈണം, താനം, സ്വരങ്ങൾ, പദങ്ങൾ, ശൈലികൾ എന്നിവയിലെല്ലാം സ്വതന്ത്രമായ സ്വത്വം പ്രകടിപ്പിക്കുന്നതായി കാണാം.

സ്വരങ്ങളും വ്യഞ്ജനങ്ങളും
   സ്വരങ്ങൾ അണ്ണാക്കിൽ എവിടെയും തൊടാതെ ഉച്ചരിക്കുന്നതിനാൽ അവയെ വ൪ഗീകരിക്കാൻ നാവിന്റെ ഉപയോഗിക്കുന്ന ഭാഗം, ഉയർച്ച താഴ്ച്ചകൾ എന്നിവക്കനുസരിച്ചും ചുണ്ടിന്റെ ഉച്ചാരണസന്ദ൪ഭങ്ങളിലെ ആകൃതിക്കനുസരിച്ചും പേരിടുന്നു.കാസർഗോഡ് ഭാഷാഭേദത്തിലെ സ്വരങ്ങളെ മുൻസ്വരം, കേന്ദ്രീകൃതസ്വരം, പിൻസ്വരം എന്നിങ്ങനെ വേ൪തിരിക്കാം.പിന്നീട് മുൻഉച്ചസ്വരം (ഇ, ഈ) മുൻമധ്യസ്വരം ( എ, ഏ) മുൻമധ്യാൽപനിമ്നസ്വരം (എ് , ഏ് ) കേന്ദ്രീകൃതനിമ്നസ്വരം ( അ,ആ)  കേന്ദ്രീകൃത മധ്യസ്വരം ( ്  ്്  ) പിൻമധ്യസ്വരം ( ഒ,ഓ) പിൻ ഉച്ചസ്വരം ( ഉ, ഊ) എന്നിങ്ങനെ സ്വരോച്ചാരണ സമയത്തെ നാവിന്റെ നിലയെ ആശ്രയിച്ച് വ൪ഗീകരിക്കുന്നു. ചുണ്ട് വ൪ത്തുളമാക്കി ഉച്ചരിക്കുന്ന സ്വരങ്ങളാണ് ഉ, ഊ, ഒ , ഓ എന്നീ ഏകസ്വരങ്ങൾ. മറ്റുള്ള ഏകസ്വരങ്ങളായ ഇ, ഈ, എ , ഏ , എ്, ഏ്, അ, ആ, ്് , ്  എന്നിവ പത്തും അവ൪ത്തുളിതങ്ങളാണ്. സ്ഥാനങ്ങളിൽ തൊട്ടോ അൽപം തൊട്ടോ തൊടും എന്ന ലാഞ്ചന സൃഷ്ടിച്ചോ ആണ് വ്യഞ്ജനാക്ഷരങ്ങളെ കാസർഗോഡ് ജില്ലയിലെ ഭാഷകരുച്ചരിക്കുന്നത്.

സ്വരങ്ങൾക്ക് ഉച്ചാരണസ്ഥാനം കൽപ്പിക്കാൻ കഴിയാത്തത് കൊണ്ടാണ് ഭാഷാശാസ്ത്രജ്ഞർ അവയെ അവിരാമികൾ എന്ന് വിളിക്കുന്നത്. മൂന്നരക്കോടി മലയാളികളുടെ ഉച്ചാരണാവയവങ്ങൾ തന്നെയാണ് സ്വരപഠനത്തിനും വ്യഞ്ജനപഠനത്തിനും നിയാമകം.

പദസംഹിത
അച്ച്ള്   - ഒച്ച്
അച്ചാലും പിച്ചാലും അങ്ങോട്ടും ഇങ്ങോട്ടും
അടിമൻ - കരു
അട്മെ - അടിമ
അട്ടക്കൂട് - കക്ക, നൊയിച്ചിങ്ങ
അണങ്ങ  - പ്രേതം
അദ്രാളം - അടയാളം
അന്ത്രാളം - വരാന്ത

മേലെക്കൊടുത്ത പദസംഹിതയിൽ നിഷേധരൂപിമമായി പ്രയോഗിക്കുന്ന ഉമ്മാപ്പാ/ എമ്മാപ്പാ/ അമ്മാപ്പാ എന്നിവയാണ്. ഇതിൽ ഉമ്മാപ്പാ ഒഴികെയുള്ള രണ്ടു രൂപിമങ്ങളും കണ്ണൂർ ഭാഷയിൽ ഉപയോഗിക്കുന്നുണ്ട്. ഏമ്പയാണ് പുഴയിൽ മീൻ  കുത്തിപിടിക്കുന്ന ഉപകരണത്തിന് കാസർഗോഡ് പറയുന്നതെങ്കിൽ കണ്ണൂരിൽ അത് കുത്തൂടാണ്.

അപ്യേരെ - അവരുടെ
അബെ  - ശരി
അയ്റ്റ്ങ്ങൊ - അവ൪
അരുള്ളി - വെളുത്തുള്ളി
അലാമത്ത് - അടയാളം
ആബി - കോട്ടുവായ
ആസെ - ആശ
ഉമ്മാപ്പാ/ എമ്മാപ്പാ/ അമ്മാപ്പാ - അറിയില്ല
ഉൽക്കോട്ട് - തൂമ്പ
ഊയി - മുള
എല്ലാ൪ത്തും - എല്ലായിടത്തും
ഏക്കണക്കേട് - മോശം/ ലക്ഷണക്കേട്
ഏമ്പ - മീൻ പിടിക്കുന്ന കുത്തൂട്
എട്ങ്ങുക - കാലിടറുക
ഐച്ചൽ - ആ ചാരം
ഏരിയം - പുരികം

ഭാഷാഭേദപഠനത്തിൽ കേന്ദ്രമേഖലയും അവശിഷ്ടമേഖലയും ഉണ്ട്. കാസർഗോഡ് ഭാഷാഭേദത്തിന്റെ അവശിഷ്ടമേഖലയായ തൃക്കരിപ്പൂർ, പിലിക്കോട്, കാലിക്കടവ് എന്നീ പ്രദേശങ്ങൾക്കടുത്തുള്ള കരിവെള്ളൂരിൽ
അപ്യ  - അവ൪
ഇപ്യ - ഇവ൪
അച്ച്ള് - ഒച്ച്
അട്ടക്കൂട് - വയൽക്കക്ക
അണങ്ങ് - പ്രേതം
    എന്നി പദങ്ങൾ ധാരാളമായി പ്രയോഗിക്കുമ്പോൾ കണ്ണൂർ ജില്ലയിലെ മറ്റു ഭാഗങ്ങളിൽ അവര്, ഇവര്, ഒച്ച്, നൊയിച്ചിങ്ങ, കുളി എന്നീ പദങ്ങളാണ് പ്രയോഗിക്കുന്നത്.

വാക്യങ്ങൾ
മങ്ങലോട്ത്തെ സുളെച്ചി(  മംഗലാപുരത്തെ വേശ്യ)  എന്ന ഈ വാക്യത്തിൽ ക൪തൃപദം ക്രിയാപദം എന്നിവ മറച്ചുവെച്ചിരിക്കുന്നു. സന്ദർഭം കൊണ്ട് വക്താവിന് അവൾ എന്ന ക൪ത്താവിനെയും ആണ് എന്ന ക്രിയാപദത്തെയും തിരിച്ചറിയാൻ സാധിക്കും.

"പൊലുവില്ലാത്ത കടം " എന്ന വാക്യത്തിലാവട്ടെ അത് എന്ന ക൪ത്താവിനെയും ആണ് എന്ന ക്രിയാപദത്തെയുമാണ് ഒളിപ്പിച്ചിരിക്കുന്നത്. പലിശയില്ലാത്ത കടം എന്നാണ് ഈ വാക്യത്തിന്റെ അ൪ഥം.

പക്കി,കുഞ്ഞിപ്പക്കി എന്നീ പേരുകൾ തലശ്ശേരിയിൽ ഏറെ കാണാം. പക്കി എന്ന കുട്ടി ഉറക്കത്തിൽ നിന്നെണീറ്റ് കരയുമ്പോൾ മീൻ മുറിക്കുന്ന ഉമ്മയെ വിളിക്കാൻ ഉപ്പ മൂത്തമോനെ പറഞ്ഞയക്കും.
അപ്പോഴുള്ള സംഭാഷണം ഇങ്ങനെ...
"ഉമ്മാ!. ഉപ്പ പക്കിയെണീറ്റിറ്റ് വിളിക്ക്ന്നാ"
"ഉമ്മ കുറിച്ചി കയ്യിറ്റ് വെരാന്ന് പറയ്"

പക്കി എന്നതിന് ലിംഗം എന്നും കുറിച്ചി എന്നതിന് യോനി എന്നുമുള്ള രണ്ടാമത്തെ അ൪ഥം കിട്ടണമെങ്കിൽ ഒന്നാമത്തെ അ൪ഥത്തിന് തടസ്സം വേണം. ഉപ്പ, ഉമ്മ, കുട്ടി എന്നിവരെ സംബന്ധിച്ച് ഒന്നാമത്തെ അ൪ഥമാണ് പ്രസക്തം. രണ്ടാമത്തെ അ൪ഥം കിട്ടണമെങ്കിൽ ഒന്നാമത്തെ അ൪ഥത്തിന് തടസ്സം വേണം. രണ്ടാമത്തെ അ൪ഥമാണല്ലോ സന്ദർഭത്തിൽ നിന്ന് അട൪ത്തിയെടുത്ത് പറയുമ്പോൾ കേൾവിക്കാരെ രസിപ്പിക്കുന്നത്.

വളരെ കുറച്ച് മാത്രം പഠനം നടന്ന ഭാഷാഭേദമേഖലയിലെ കാസർഗോഡ് ഭാഷാഭേദമാണ് ഗ്രന്ഥകാരനായ ഡോ. പി. എ.അബൂബക്കർ " വടക്കൻ മലയാളം " രചനക്കായി ആശ്രയിക്കുന്നത്. ദത്തങ്ങളുടെ ആകരമായ ഈ പുസ്തകത്തെ അടിസ്ഥാനമാക്കി പലതരത്തിലുള്ള ഭാഷാശാസ്ത്രപഠനങ്ങളും നിർവ്വഹിക്കാൻ കഴിയും.
🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരിച്ച
ഡോ: പി. എം. അബൂബക്കർ
എഴുതിയ
വടക്കൻ മലയാളം
എന്ന പുസ്തകത്തെ
ആധാരമാക്കിയാണ്
മുകളിൽ നൽകിയ
കുറിപ്പുകൾ
തയ്യാറാക്കിയത്.
പുസ്തകം എഴുതിയ
ഡോക്ടർ. പി. എം അബൂബക്കർ
സാറിനോടുള്ള
കടപ്പാട്
രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏
🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥