05-03-20

🌴🍁🍁🌴🍁🍁🌴🍁🍁🌴🍁🍁
ഇന്നത്തെ ആറുമലയാളിക്ക് നൂറു മലയാളം പംക്തിയിലേക്ക്  സ്നേഹപൂർവം സ്വാഗതം🙏🙏🙏
🌴🍁🍁🌴🍁🍁🌴🍁🍁🌴🍁🍁🌴
♻♻♻♻♻
ഇന്നത്തെ വടക്കൻ മലയാളത്തിൽ ആദ്യം
🔴 കാസ്രോടപ്യ🔵
ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ നിന്ന് കാസർകോടിന്റെ സ്വന്തം ഡോക്ടർ (അഭിമാനത്തോടെ, ഡോ. ഷിനു ശ്യാമളൻ) ഖാദ൪ ക്ലായിക്കോട് തന്റെ ഓ൪മകൾ പങ്കു വെക്കുന്നു
തുമ്പപ്പൂപ്പാടം
ദുഃഖത്തിന്റെ ലഗേജുകൾ
ബാരയുടെ വിശേഷങ്ങൾ
പിന്നെ...
ഗോസിപ്പ്, ശിൽപം...
🔸🔹🔸🔹🔸🔹
ഡോക്ടർ ഷിനു ശ്യാമളൻ👆

#കാസർഗോഡ് ❤Dr.അഭിമാനം 💪
ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ നീട്ടി. ഒരു നിമിഷം പെരുവിരൽ മുതൽ നാക്ക് വരെ മരവിപ്പ് പടർന്നു. ശേഷം എന്റെ തലച്ചോർ പ്രവർത്തിച്ചു.
"എനിക്ക് വേണ്ട. ഞാൻ ആരുടെയും കൈയ്യിൽ നിന്ന് പൈസ വാങ്ങാറില്ല. എനിക്ക് ശമ്പളം കിട്ടുന്നുണ്ട്. അത് മാത്രമേ എനിക്ക് ആവശ്യമുള്ളൂ. " എന്നു പറഞ്ഞു കൊണ്ട് അയാൾ എന്റെ നേർക്ക് നീട്ടിയ കൈക്കൂലി ഞാൻ നിരസിച്ചു.
"എന്റെ സന്തോഷത്തിന് വേണ്ടിയാണ് സർ.." അയാൾ പറഞ്ഞു.
"നിങ്ങളുടെ ചികിത്സയിലായ ഭാര്യയ്ക്ക് സഹായങ്ങൾ ചെയ്യുവാൻ ഡോക്ടർ എന്ന നിലയ്ക്ക് ഞാൻ ബാധ്യസ്ഥയാണ്. കഴിയുന്നത് പോലെ എല്ലാം ചെയ്ത് തരും. പക്ഷെ അതിനെനിയ്ക്ക് കൈക്കൂലി ആവശ്യമില്ല." വീണ്ടും ഞാൻ ആവർത്തിച്ചു.
(നടന്നത് കഴിഞ്ഞയാഴ്ച്ച ഞാൻ ജോലി ചെയുന്ന സർക്കാർ ആശുപത്രിയിൽ വെച്ചു..)
2013 മുതൽ പല സർക്കാർ ആശുപത്രിയിൽ ജോലി ചെയ്ത് വരുന്നു. വൈകിട്ട് പ്രൈവറ്റ് പ്രാക്ടീസും ചെയ്തിരുന്നു. കാസർകോട് ജില്ലയിൽ ക്ലിനിക് നടത്തിയപ്പോൾ 100 രൂപ സാധാരണക്കാരിൽ നിന്നും പാവപ്പെട്ടവരിൽ നിന്നും 10 രൂപ വരെ ഫീസായി വാങ്ങിയിട്ടുണ്ട്. മരുന്ന് കൊടുത്തു കഴിയുമ്പോൾ "സാറേ, കാശില്ല നാളെ കൊണ്ടുതരാം" എന്നു പറഞ്ഞു പോയിട്ട് പിന്നീട് പൈസ തരാൻ വരാത്തവരും ഉണ്ട്. പക്ഷെ അതൊക്കെ അവരുടെ ഗതികേട് കൊണ്ടാവും. ഞാൻ പുറകെ പോയിട്ടില്ല.
കാശിനോട് ആർത്തി തോന്നിയിട്ടില്ല. ജീവിക്കാൻ ഒരു ജോലി മാത്രമല്ല എനിക്ക് ഈ ഡോക്ടർ എന്നത്. എനിക്കത് ഒരു സേവനം കൂടിയാണ്.
ഇപ്പോൾ എന്റെ ഡിഗ്രി Mbbs ആണ്. മകൾ കുറച്ചു വലുതായത്തിന് ശേഷം രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പി.ജി കൂടെ എഴുതി എടുക്കണം എന്നാണ് ആഗ്രഹം. അതിന് ശേഷവും ന്യായമായ ഫീസ് മാത്രമേ ഈടാക്കു. പാവപ്പെട്ടവർക്ക് അവരുടെ കൈയ്യിൽ ഉള്ളത് പോലെ 10 രൂപ തന്നാലും, അത് ഞാൻ സന്തോഷത്തോടെ വാങ്ങും. കണക്ക് പറഞ്ഞു ഫീസ് വാങ്ങില്ല. മരിക്കുന്നവരെ അത് അങ്ങനെയേ ഉണ്ടാകു.
ഒരുപാട് കാശു ഉണ്ടാക്കിയിട്ട് വലിയ വീട്ടിൽ കിടന്ന് ഉറങ്ങുന്നതിലും എനിക്ക് ഇഷ്ട്ടം പാവപ്പെട്ടവന്റെ മുഖത്തു വിരിയുന്ന പുഞ്ചിരി കണ്ട് ഉറങ്ങുവാനാണ്. ചാവുമ്പോൾ സന്തോഷത്തോടെ മരിക്കുക. കൂടെ ഒന്നും കൊണ്ടു പോകുന്നില്ലലോ. പിന്നെയെന്തിനാണ് കാശിനോട് ആർത്തി.
ഡോ. ഷിനു ശ്യാമളൻ
(കടപ്പാട്)
ഖാദ൪ ക്ലായിക്കോട്
ഓ൪മകൾ....
ഇപ്പോൾ കൊരട്ടരെ സീസൻ ആകാറായല്ലോ .അപ്പോഴാണ് ഒരു പഴയ കാര്യം ഓർമ്മ വന്നത് അതായത് സ്ക്കൂളിൽ പോയിരുന്ന കാലത്ത് തന്നെ  ഞങ്ങളെ പറങ്കിമാവിൻ തോട്ടത്തിൽ ഞാൻ കൊരട്ട പെറുക്കി കൊണ്ടിരിക്കുമ്പോൾ അയൽവാസിയായ രുഗ്മിണിയേട്ടി ഒരു വലിയ അലുമിനിയകലവുമായ് പറങ്കിമാങ്ങ പെറുക്കാൻ വരും റാക്ക് കാച്ചാൻ  ഞാനും രുഗ്മിണി യേട്ടിയും ഒരു സുപ്രധാനമായ കരാറിൽ ഒപ്പ് വെച്ചു.അതായത് അവർക്കാവശ്യമുള്ള മാങ്ങ ഞാൻ ശേഖരിച്ച് വെക്കണം പകരം അവരെനിക്ക് പൈസ തരും പോക്കറ്റ് മണിയായി വല്ലപ്പോഴും വീട്ടിൽ നിന്ന് കിട്ടുന്ന എനിക്ക് ആദ്യ ദിവസം തന്നെ രുഗ്മിണിയേട്ടി തന്നത് 2 രൂപയായിരുന്നു ചീഞ്ഞളിഞ് പോകുന്ന പറങ്കിമാങ്ങയാണ് എനിക്ക് അന്ന് സ്വപ്നതുല്യമായ ഈ പണം നേടിത്തന്നത് ചുരുക്കത്തിൽ  കുറഞ്ഞ ദിവസം കൊണ്ട് തന്നെ എന്റെ ക്ലാസ്സിലെ അതിസമ്പന്നരുടെ പട്ടികയിൽ ഞാനും ഇടം നേടി എന്റെ ആജ്ഞാനുവർത്തികളായ് എനിക്ക് ചുറ്റും ഒരു ഉപജാപക സംഘം തന്നെയുണ്ടായി എല്ലാവർക്കും ഐസും സുഖിയനും ഗോളി ബജയുമൊക്കെ വാങ്ങിക്കൊടുത്തു. ക്ലാസ്സിൽ ഞങ്ങളുടെ മാഷ് പേടിപ്പിച്ച് കൊണ്ട് അധ്യാപക ദിനത്തിന്റെ പച്ച സ്റ്റാമ്പ് പിടിപ്പിക്കുമ്പോൾ ഞാൻ സ്വമേധയാ അഞ്ചെണ്ണം തന്നെ വാങ്ങി സാറിനെ സന്തോഷിപ്പിച്ചു' അതും റൊക്കം കാശ് കൊടുത്ത് കടമല്ല അതിന് മുൻവർഷം എന്റെ സ്റ്റാമ്പിന്റെ പണം കുടിശ്ശിക ഉണ്ടായിരുന്നു എന്നോർക്കണം ചിലവാക്കിയാൽ എന്ത്  നിത്യ വരുമാനമല്ലെ ഇതിനിടയിൽ ക്ലാസ്സിലെ എൻഫോഴ്സ്മെന്റും രഹസ്യന്വേഷണ വിഭാഗവുമൊക്കെ എന്റെ സാമ്പത്തിക സോത്രസ്സിനെ കുറിച്ച് അന്വഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല കരാറിന്റെ രഹസ്യ സ്വഭാവം നിലനിർത്തേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നല്ലോ - ഇതിനിടെ ഒരുദിവസം മാങ്ങയെടുക്കാൻ രുഗ്മിണിയേട്ടി വന്നില്ല  ദിവസം മൂന്ന് കഴിഞ്ഞു. ആളില്ല മാങ്ങയാണെങ്കിൽ ചീഞ്ഞഴുകി പിർക് പൊതിയാൻ തുടങ്ങി നാലാം ദിവസം ഇടിത്തീ പോലെ ആ വാർത്ത ഞാനറിഞ്ഞു. രുഗ്മിണിയേട്ടിയെ എക്സൈസ് കാർ പൊക്കി ഒറ്റായിരുന്നു. ഞാനാണെങ്കിലോ പണവും പ്രതാപവും പോയി മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രിയായി എന്ന് പറഞ്ഞത് പോലെയുമായി
ഖാദ൪ ക്ലായിക്കോട്
ഒരു ഞണ്ട് ശിൽപം
ബാര....
ഇത് ബാരയുടെ
ഹൃദയം തകരുന്ന
കാഴ്ചകളാണ് .....!
നഷ്ടപ്പെടുന്നത്
നമ്മുടെ കുടിവെള്ളവും
ബാര തോടിന്റെ
 സ്വഭാവികതയും
ഒഴുക്കും.
കൂടെ
തോടിന്റെ മരണവും .
ചില വ്യക്തികളുടെ
പണാർത്ഥിക്ക് വേണ്ടി ,
രാഷ്ട്രീയ, ഉദ്യോഗസ്ഥ  മാഫിയയുടെ പിൻബലത്തോട്
കൂടി
നമ്മുടെ
മണ്ണിനെയും
കുടിവെള്ളത്തെയും
നശിപ്പിക്കാൻ
അനുവദിക്കരുത് ..!
ബാര കുറുക്കൻമാടി
യിലെ കുന്നിടിച്ച് മണ്ണ്
കട്ടുകൊണ്ടു പോകുന്നത് നിർബാധം
തുടരുന്നു .
കുന്നുകൾ
ജലസംഭരണികളാണ് .
മഴവെള്ളം
സ്പോഞ്ച് പോലെ
കുന്ന് ശേഖരിച്ച് വെച്ച്
ധാര ധാരയായി
ഒറവ് ജലമായി
താഴോട്ട് ഒഴുക്കുന്നു .
കുന്നില്ലെങ്കിൽ
ഉറവയില്ല ,
ഒഴുക്കില്ല ,
തോടില്ല ,
പിന്നെ
ബാരയെന്ന
കാർഷിക ഗ്രാമമില്ല ...!
അവസാനം
കുടിവെള്ളം
കിട്ടാതെ
നാം മരിച്ചു വീഴും ......!
നമ്മൾ
ബാരക്കാർ
പോരാടണം .
മണ്ണ് മാഫിയയെ
തുരത്തണം .
നമുക്ക്
നമ്മുടെ നാടിനെ
നമ്മുടെ മണ്ണിനെ
കുടിവെള്ളത്തെ
സംരക്ഷിക്കണം ....!
ഇന്ന് മുതൽ
ബാരയിലൂടെ
ഓടുന്ന
എല്ലാ മണ്ണ് വണ്ടികളെയും
തടയണം .
കുന്നിടിക്കുന്നത്
നേരിട്ട് ചെന്ന്
തടയണം .
മണ്ണ്
വിൽക്കുന്ന
വ്യക്തികൾക്കെതിരെ
രേഖാമൂലം
പരാതിപ്പെടണം .
പോലീസ്
റവന്യു ഉന്നത ഉദ്യോഗസ്ഥരെ മാത്രം
വിവരം അറിയിക്കുക ,
വിളിക്കുക.......
NB:- 2008 ലെ
നെൽവയൽ തണ്ണീർത്തട
സംരക്ഷണ   നിയമപ്രകാരം
കുന്നിടിച്ച് മണ്ണ്
കടത്തുന്നത്
ഗൗരവമേറിയ കുറ്റമാണ് .പിടികൂടിയാൽ ടിപ്പറും ,JCB യും
കണ്ടു കെട്ടും .
©©# മോഹനൻ മാങ്ങാട്
#9446679718

പരവനടുക്കം വൃദ്ധ സദനത്തിലെ കുട്ടിയമ്മയുടെ കവിത
ദു:ഖത്തിന്റെ ലഗേജുകൾ
ചന്ദ്രഗിരി ക്ലബ്ബ് പ്രകാശനം ചെയ്യുന്നു.
ചന്ദ്രഗിരി ക്ലബ്ബിന്റെ ഓണാഘോഷ പരിപാടിയിലാണ് കാസറകോട് പരവനടുക്കം വ്യദ്ധ സദനത്തിലെ കുട്ടിയമ്മയെ ആദ്യമായി ചന്ദ്രഗിരി ക്ലബ്ബ് ഭാരവാഹികൾ പരിചയപ്പെടുന്നത്,
അന്ന് അനേകം പരിപാടികൾക്കിടയിൽ കുട്ടിയമ്മയുടെ കവിത കേൾക്കുകയും ചെയ്തു.
നല്ല മനോഹരമായ കവിത  കേട്ടപ്പോഴാണ് ചന്ദ്രഗി ക്ലബ്ബ് ഭാരവാഹികൾ കുട്ടിയമ്മയുടെ കവിതയെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കിയത്,
സമീപ കാലത്ത് നടന്ന 'പ്രളയം പോലും കുട്ടിയമ്മയുടെ കവിതകളിൽ വിരിഞ്ഞിരുന്നു.
കുട്ടിയമ്മ എന്ന കവിയത്രിയെ ലോകത്തിനു മുന്നിൽ പരിചയപെടുത്തണമെന്ന് അന്ന് ചന്ദ്രഗിരി ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു.
ഈ വരുന്ന  ഫെബ്രുവരി 8 തിയതി ശനിയാഴ്ച്ച കൃത്യം 2  മണിക്ക് റെഡ് മൂൺ  ബേക്കൽ ബീച്ചിൽ വെച്ച്  പ്രമുഖ സാഹിത്യകാരൻമാരുടെ സമക്ഷത്തിൽ ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ് കുട്ടിയമ്മ യുടെ കവിത പ്രകാശനം ചെയ്യുകയാണ്.
ഇത് ചരിത്രമാണ്...!
ചന്ദ്രഗിരി ക്ലബ്ബ് അതിനു സാക്ഷ്യം വഹിച്ചിരിക്കുകയാണ്...!
ബി കെ മുഹമ്മദ് ഷാ

തുമ്പപ്പൂ  😍😍
കൊയ്ത്തുകഴിഞ്ഞ പാടത്ത് ഇങ്ങനെ തുമ്പപ്പൂ വിരിഞ്ഞുനിൽക്കുന്നത് കണ്ടാൽ ഫോട്ടോ എടുക്കാതിരിക്കുന്നതെങ്ങനെ .
കോടോം എന്ന സുന്ദര ഗ്രാമം👆
സതീശൻ കുറ്റിപ്പുറം പെരിയ
🔰🔰🔰🔰🔰🔰
ആറുമലയാളിക്ക് നൂറു മലയാളം ഭാഷാഭേദപംക്തിയിൽ ഡോ: പി. എ.അബൂബക്കർ എഴുതിയ വടക്കൻ മലയാളം (പത്താം ഭാഗം)  വ൪ത്സ്യ സ്വനിമങ്ങളും വടക്കൻ നാട്ടുമൊഴികളും
🕎🕎🕎🕎🕎
വടക്കൻ മലയാളം

അധ്യായം 9
വ൪ത്സ്യ സ്വനിമങ്ങളും വടക്കൻ നാട്ടുമൊഴികളും
വടക്കൻ മലയാളത്തിന്റെ സ്വനിമവ്യവസ്ഥയുടെ സവിശേഷതകളിൽ പ്രധാനമാണ് വ൪ത്സ്യ സ്വനിമങ്ങൾക്കുള്ള പ്രാധാന്യം. ദന്ത്യ, വ൪ത്സ്യ, മൂ൪ധന്യ (റിട്രോഫ്ളക്സ്) സ്വനിമങ്ങളുടെ ബാഹുല്യം ലോകഭാഷകളിൽ പല തലത്തിലാണല്ലോ. ഇംഗ്ലീഷ് വ൪ത്സ്യ പ്രധാനമെങ്കിൽ അറബി ദന്ത്യപ്രധാനമയ ഭാഷയാണ്. ഇംഗ്ലീഷ് ആദ്യമായി പഠിക്കുന്ന അറബിക്കുഞ്ഞുങ്ങൾ
വ൪ത്സ്യങ്ങളായ  t, d  എന്നിവ ദന്ത്യങ്ങളായാണുച്ചരിക്കുന്നത്. മിക്ക സന്ദർഭങ്ങളിലും അറബികൾ ഈ ഉച്ചാരണരീതി ജീവിതാവസാനം വരെ നിലനിർത്തുന്നു.
ഇംഗ്ലീഷ് ഭാഷയിൽ ദന്ത്യ സ്വനിമങ്ങളുണ്ടെങ്കിലും അതു വ്യക്തമായി സൂചിപ്പിക്കാനാവാത്ത വിധം ലിപിമാല വളരെ ദു൪ബലമാണ്. ഇവ സൂചിപ്പിക്കാൻ പ്രത്യേകം ലിപികളില്ല.  t, h  എന്നിവ കൂട്ടിച്ചേർത്തുപയോഗിക്കുമ്പോൾ സാഹചര്യത്തിനനുസരിച്ച് ദന്ത്യമായ ഖരത്തിന്റെയും മൃദുവിന്റെയും ഉച്ചാരണം ഊഹിച്ചെടുക്കുകയാണ് ചെയ്യുന്നത്.
ഉദാഹരണത്തിന്..
mouth, that   എന്നിവ.
ഇന്ത്യൻ ഭാഷകൾ 'മൂ൪ധന്യ ' ( വ൪ത്തുളിത retroflex) പ്രധാനമാണ്. ഇംഗ്ലീഷിലെ വ൪ത്സ്യങ്ങളായ t, d എന്നിവയെ ദന്ത്യങ്ങളായി അറബികൾ ഉച്ചരിക്കുന്നതുപോലെ ഇന്ത്യക്കാർ അവയെ വ൪ത്തുളിതങ്ങളായി           / ട/, /ഡ/ എന്നിങ്ങനെയാണുച്ചരിക്കുന്നത്. എന്നാൽ മലയാളത്തിന്റെ പ്രത്യേകത റിട്രോഫ്ളക്സ് സ്വനിമങ്ങൾക്കു പുറമെ വ൪ത്സ്യങ്ങളും നല്ലൊരളവിൽ നിലനിൽക്കുന്നുവെന്നതാണ്. ഇംഗ്ലീഷിനെപ്പോലെ തന്നെ വ൪ത്സ്യങ്ങൾക്ക് വളരെയധികം പ്രാധാന്യമുള്ള ഭാഷയാണ് മലയാളം. മലയാളത്തിന്റെ നാട്ടുമൊഴികളിൽ വ൪ത്സ്യങ്ങളുടെ സ്വാധീനം ഏറ്റവും കൂടുതൽ ഉള്ളത് വടക്കൻ മലയാളത്തിലാണ്. വ൪ത്സ്യങ്ങൾക്ക് വലിയ പ്രാധാന്യമില്ലാത്ത കന്നഡ, ഉർദു, മറാഠി, കൊങ്കിണി ഭാഷകളുമായുള്ള സമ്പ൪ക്കം കാരണമാവാം കാസർകോട് മലയാളത്തിൽ വ൪ത്സ്യാധിക്യം അത്രയ്ക്ക് അനുഭവഭേദ്യമല്ല. മുൻവിനയെച്ചരൂപങ്ങളിലെ 'ഇട്ട്' , 'ഇറ്റ്'  ആയി പരിണമിച്ചാണ് വടക്കൻ മലയാളത്തിൽ വ൪ത്സ്യഖരം കൂടുതലായി വരുന്നത്.
ഉദാഹരണത്തിന്:
പോയിട്ട്  ~ പോയിറ്റ്
വന്നിട്ട്   ~ ബന്നിറ്റ്
വൈകീട്ട്  ~ ബയീറ്റ്
വടക്കൻ മലയാളത്തിൽ സെന്റ്രൽമിഡ് വവലിനും ലോവ൪മിഡ് ഫ്രന്റ് വവലിനും മൂ൪ധന്യ വ്യഞ്ജനങ്ങളുമായും അവയല്ലാത്ത താലവ്യസ്വരങ്ങൾക്ക് താലവ്യഞ്ജനങ്ങൾക്കും സാവ൪ണ്യമുണ്ട്. അതുകൊണ്ടാണ് 'ഇട്ട് ' രൂപത്തിലുള്ള മുൻവിനയെച്ചങ്ങളിൽ       /ഇ/ കാരമെന്ന താലവ്യസ്വരത്തിനു ശേഷം വരുന്ന മൂ൪ധന്യ വ്യഞ്ജനം വ൪ത്സ്യമായത്. ഇങ്ങനെയല്ലാത്ത സാഹചര്യങ്ങളിൽ മൂ൪ധന്യം വ൪ത്സ്യമാവണമെന്നില്ല. അപൂർവ്വം ചില സന്ദർഭങ്ങളിലാവട്ടെ മാനകമലയാളത്തിലെ ചില വ൪ത്സ്യങ്ങൾക്കു പകരം വടക്കൻ മലയാളത്തിൽ മറ്റു ചില വർഗങ്ങളിലെ വർണങ്ങൾ വരുന്നുണ്ട് താനും.
ഉദാഹരണത്തിന്:
വെറ്റില ~ ബെത്തലെ
എല്ലാറ്റിലും / എല്ലാറ്റിനും ~ എല്ലാത്തിലും/ എല്ലാത്തിനും
ഇവയിൽ വ൪ത്സ്യം ദന്ത്യമാവുന്നു.
വടക്കൻ മലയാളത്തിൽ സെന്റ്രൽമിഡ് വവലിനും ലോവ൪മിഡ് ഫ്രന്റ് വവലിനും മൂ൪ധന്യ വ്യഞ്ജനങ്ങളുമായും അവയല്ലാത്ത താലവ്യസ്വരങ്ങൾക്ക് താലവ്യഞ്ജനങ്ങൾക്കും സാവ൪ണ്യമുണ്ട്. അതുകൊണ്ടാണ് 'ഇട്ട് ' രൂപത്തിലുള്ള മുൻവിനയെച്ചങ്ങളിൽ       /ഇ/ കാരമെന്ന താലവ്യസ്വരത്തിനു ശേഷം വരുന്ന മൂ൪ധന്യ വ്യഞ്ജനം വ൪ത്സ്യമായത്. ഇങ്ങനെയല്ലാത്ത സാഹചര്യങ്ങളിൽ മൂ൪ധന്യം വ൪ത്സ്യമാവണമെന്നില്ല. അപൂർവ്വം ചില സന്ദർഭങ്ങളിലാവട്ടെ മാനകമലയാളത്തിലെ ചില വ൪ത്സ്യങ്ങൾക്കു പകരം വടക്കൻ മലയാളത്തിൽ മറ്റു ചില വർഗങ്ങളിലെ വർണങ്ങൾ വരുന്നുണ്ട് താനും.
ഉദാഹരണത്തിന്:
വെറ്റില ~ ബെത്തലെ
എല്ലാറ്റിലും / എല്ലാറ്റിനും ~ എല്ലാത്തിലും/ എല്ലാത്തിനും
ഇവയിൽ വ൪ത്സ്യം ദന്ത്യമാവുന്നു.
രണ്ടു തരത്തിലാണ് സംബന്ധികാ വിഭക്തി വടക്കൻ മലയാളത്തിൽ വരുന്നത്. ഏതു പദത്തിന്റെയും കൂടെ 'ന്റെ' ചേ൪ക്കുകയാണ് അവയിലൊന്ന്. വടക്കൻ കേരളത്തിലെ പല ജനവിഭാഗങ്ങളും പിൻതുടരുന്നത് ഈ രീതിയാണ്. എന്നാൽ ഇതിന് വ്യത്യസ്തമായി മാനകമലയാളത്തിൽ 'ഉടെ' പ്രയോഗിക്കുന്ന സന്ദർഭങ്ങളിൽ 'രെ' പ്രയോഗിക്കുന്ന ചില ജനവിഭാഗങ്ങളുണ്ട്.
ലത  ~ ലതേരെ
മൂസ  ~ മൂസേരെ
ലക്ഷ്മി ~ ലക്ഷ്മീരെ
തുടങ്ങിയവയാണ് ഉദാഹരണങ്ങൾ.
സംബന്ധികാ വിഭക്തി പ്രത്യയത്തിനു തൊട്ടുമുമ്പുള്ള സ്വരത്തിന്റെ സ്വഭാവമനുസരിച്ച് രെ; ഈരെ, ഏരെ  എന്നിവയുമായി മാറുന്നുണ്ട്. ഇവയിലുള്ള 'രെ', 'ടെ' യുടെ പരിണാമമാണെന്ന് വ്യക്തമാണല്ലോ. സാധാരണഗതിയിൽ 'ടെ' യ്ക്ക് പകരം ' റെ' ആണ് വരേണ്ടത്. കാരണം രണ്ടും റിട്രോഫ്ളക്സ് സ്വനിമങ്ങളാണ്. എന്നാൽ ഇവിടെയെല്ലാം 'രെ' വന്നത് തൊട്ടുമുമ്പിലെ സ്വരം താലവ്യമായതിനാലാണ്. മാനകഭാഷ ലിഖിതഭാഷയായതിനാൽ ഇങ്ങനെ സംഭവിക്കുന്നില്ല. ലതയുടെ, രമയുടെ, അലിയുടെ, മൂസയുടെ തുടങ്ങിയ സംബന്ധികാ വിഭക്തി രൂപങ്ങളിൽ ഇംഗ്ലീഷിലെ  " I' ll go " യുടെ രൂപത്തിലുള്ള വ൪ണലോപം സംഭവിച്ചതിനുശേഷം ബാക്കിയാവുന്നത് ' ടെ' മാത്രമാണ്. ഇതാവട്ടെ വ൪ത്തുളിതമായതിനാൽ തൊട്ടുമുമ്പുള്ള കഠിനതാലവ്യസ്വരവുമായി അവ൪ണത്വമുണ്ട്. സവ൪ണനത്തിനുവേണ്ടി, 'ടെ'യുടെ ഉച്ചാരണം ഇവിടെ മൃദുവായിട്ട് ആയതിനാൽ മൃദുവാണ് വരേണ്ടത്. പക്ഷേ വ൪ത്സ്യമൃദു 'ന്റ' എന്ന കൂട്ടക്ഷരത്തിലെ രണ്ടാം വ൪ണമായിട്ടാണ് മലയാളത്തിൽ കൂടുതൽ നിലനിൽക്കുന്നത്. അതുകൊണ്ടാവാം അതിനുപകരം രേഫം വന്നത്.
🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ: പി. എം. അബൂബക്കർ എഴുതിയ വടക്കൻ മലയാളം എന്ന പുസ്തകത്തെ ആധാരമാക്കിയാണ് മുകളിൽ നൽകിയ കുറിപ്പുകൾ തയ്യാറാക്കിയത്. പുസ്തകം എഴുതിയ ഡോക്ടർ. പി. എം അബൂബക്കർ സാറിനോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏
🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥