08-01-20

🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺
🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀
🌴🍁🍁🌴🍁🍁🌴🍁🍁🌴🍁🍁
ഇന്നത്തെ
ആറുമലയാളിക്ക് നൂറു മലയാളം
പംക്തിയിലേക്ക്
സ്നേഹപൂർവം
സ്വാഗതം🙏🙏🙏
🌴🍁🍁🌴🍁🍁🌴🍁🍁🌴🍁🍁🌴
🌻☘☘🌻☘☘🌻
ഇന്ന് വടക്കൻ മലയാളത്തിൽ
ആദ്യം
കാസ്രോടപ്യ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്ന്
കല്യോട്ട് പെരുങ്കളിയാട്ട ശേഷം
കൂടാതെ
ബി.ഇഫ്തിക്കാ൪ അഹമ്മദ് സാറിന്റെ ഒരു കുറിപ്പ് കൂടി
ഒപ്പം
മറ്റു ചില വിശേഷങ്ങൾ കൂടി
🌻☘☘☘🌻☘☘☘🌻☘☘🌻
■''കളിയാട്ടം എങ്ങനെ...?
''ഗംഭീര പരിപാടിയല്ലെ...
 ആദൃത്തെ ദിവസത്തെ നാടകം ഗംഭീരം...
''രണ്ടാം ദിവസത്തെ,
 റിമ്മി-ടോമിയുടെ ഗാനമേള പൊളിച്ചൂല്ലെ...
''ഹൊ....
 എന്താണ് ആ പെണ്ണിന്‍റെ ഒരു വര്‍ത്താനം...
 ഒരു ലക്ഷം കൊടുത്താലെന്താ....
■''തെയ്യം എങ്ങനെ...?
''തെയ്യം അടിപൊളി...
 101 തവണയല്ലെ വിഷ്ണുമൂര്‍ത്തി
  നെരിപ്പിലേക്ക് വീണത്...
  മൂന്നാള്‍ പൊക്കമുള്ള നെരിപ്പ്...
  കൃഷ്ണന്‍ പണിക്കര്‍ പൊളിച്ചൂ...
■കളിയാട്ടത്തിന് ശേഷം,
 അന്ന് വൈകിട്ട് തെയ്യക്കോലകാര്‍ക്ക് കോള്(പ്രതിഫലം) കൊടുക്കുന്ന ഒരു ചടങ്ങ് കൂടിയുണ്ട് തെയ്യക്കാവുകളില്‍...
അത് ശ്രദ്ധിച്ചിറ്റുണ്ടോ...?
പുരുഷാരത്തിന്,
മുന്നില്‍ നിന്ന് ക്ഷേത്ര സ്ഥാനീകരുടെയും കമ്മിറ്റികാരുടെയും ഇടയില്‍ തെഴുകൈയ്യോടെ മലയന്‍ പണിക്കര്‍ തങ്ങളുടെ വിഷമം പറയുകയാണ്...
''ഞങ്ങളുടെ ഈ 'കോള്'(പ്രതിഫലം)
 ഇത്തിരികൂടി കൂട്ടിതരാന്‍ ദയവുണ്ടാവണം...
 30പേരുണ്ട് ഞങ്ങള്‍....
''മൂന്ന് ദിവസം,
 ഈ കാണുന്ന തെയ്യക്കോലവും,
 അഗ്നിയും ചാടികടന്നതിന് ഈ 20,000രൂപ 
 കൊണ്ട് എന്താകാനാണ്...
അപ്പോള്‍,
ക്ഷേത്രേഷന്‍മാരുടെ മറുപടി.....
''പണിക്കറെ കുലിപറഞ്ഞ്,
 കെട്ടേണ്ടതല്ലട്ടോ ഈ തെയ്യക്കോലം...
 ഇത്ര തരാനാണ് ഞങ്ങള്‍ തീരുമാനിച്ചത്...
 വര്‍ദ്ധനവ് വല്ലതും അടുത്ത കളിയാട്ടത്തിന് 
 ആലോചിക്കാം.....''
തിരിച്ചൊന്നും പറയാതെ,
മലയന്‍ പണിക്കറും പരിവാരങ്ങളും,
ചെണ്ടയും ബലിനല്‍കിയ കോഴിതലയും അളന്ന് കിട്ടിയ അരിമണിയും പൊരിയും ആടയാഭരണത്തിന്‍റെ കെട്ടുമായ് മെല്ലെ വീട്ടിലേക്ക് മടങ്ങും...
■കളിയാട്ടം കഴിഞ്ഞതിന് ശേഷം,
ഒരു കണക്ക് അവതരിപ്പിക്കുന്ന ചടങ്ങ് കൂടിയുണ്ട്....
ആ കണക്കുകള്‍ ഇങ്ങനെയാണ്....
നാടകത്തിന് കൊടുത്തത്    : 40,000.
ഗാനമേളക്ക് കൊടുത്തത്    : 1,00000.
നൃത്തസന്ധൃക്ക് ചെലവ്       : 30,000.
തെയ്യക്കാര്‍ക്ക്കോള്/കൂലി : 20,000
■ഇവിടെയാണ്,
നാം ചെറുതായീ ചിന്തികേണ്ടത്...
പല കളിയാട്ടക്കാവും പണക്കൊഴുപ്പിന്‍റെ ഉത്സവ പറമ്പ് ആകുമ്പോള്‍, ലക്ഷങ്ങള്‍ സെലിബ്രേറ്റികള്‍ കീശയിലാക്കി തിരിച്ച് പോകുമ്പോള്‍ തെയ്യക്കാവുകളെ തെയ്യക്കാരന് ലഭിക്കുന്നതെന്തെന്ന് അധികമാരും ചിന്തിച്ച് കാണില്ല...
''നെരിപ്പിന് ഉയരം പോര...
 മൂന്നാള്‍ പൊക്കത്തിലെങ്കിലും നെരിപ്പ് വേണം
 എന്നതാണ് എല്ലാം ക്ഷേത്രഭാരവാഹികളും 
 ആഗ്രഹിക്കുന്ന കാരൃം...
'നെരിപ്പിലേക്ക്'
എടുത്ത ചാടുന്ന ദൈവ്വക്കോലത്തിന്‍റെ ഉള്ളില്‍ ഒരു പച്ചമനുഷൃന്‍ ഉണ്ടെന്ന കാരൃം പലരും ഓര്‍ക്കാറുകൂടിയില്ല...
ചിലപ്പോള്‍ വിഷ്ണൂമൂര്‍ത്തിയുടെ അഗ്നി പ്രവേശന സമയത്ത് മാസൃം കരിഞ്ഞ കട്ടപിടിച്ച മണം ഉയരാറില്ലെ...?
അത് ആ മനുഷൃന്‍റെതാണ്....
ദൈവ്വത്തിന്‍റെതല്ല...
■ഒരു തെയ്യം പണിക്കര്‍....
പറഞ്ഞ് തുടങ്ങിയത് ഇങ്ങനെയാണ്...
''എനിക് ഇപ്പോള്‍ 50 വയസ്സായീ...
 തെയ്യം ഇപ്പോള്‍ ഞാന്‍ കെട്ടാറില്ല...
മറ്റൊന്നും കൊണ്ടല്ല...
''വയ്യാ...
 നടുവേദന...
 ഡിസ്സ്ക്ക് ഇളകിയിരിക്കുന്നുയെന്നാണ്,
 ഡോക്ടര്‍ പറഞ്ഞത്.
''പിന്നെ....
 ചെവി പഴയത് പോലെ കേള്‍ക്കുന്നുമില്ല...
 കഴ്ചയിലും കുറവുണ്ട്...
''എന്‍റെ മാത്രമല്ല...
 എല്ലാ തെയ്യക്കാരുടെയും ജീവിതം ഇങ്ങനെയാണ്
''തീയ്യും,
 അസുരതാളവും,
 ഉറക്കമില്ലാത്ത രാത്രികളുമൊക്കെ,
 ശരീരത്തെയും നാഡീ-ഞരമ്പുകളെയും തളര്‍ത്തി,
 പലരും ഇന്ന് തെയ്യം കെട്ടാതായീ....
ഓരോ തെയ്യക്കാലം കഴിയുന്തോറും ഒരുപാട് തെയ്യക്കോലക്കാര്‍ ഈ മേഖലയില്‍ നിന്നും പുറത്താക്കപെടുന്നത് നാം പലപ്പോഴും ശ്രദ്ധിച്ച് കാണണമെന്നില്ല....
■■■
ദൈവ്വീകമായ പരിവേഷത്തിനപ്പുറം മാനുഷികമായ ചില മൂല്ലൃങ്ങള്‍ കൂടി കളിയാട്ടക്കാവുകളില്‍ നാം വെച്ച് പുലര്‍ത്തേണ്ടതായിട്ടുണ്ട്...
തെയ്യത്തിനും,
തെയ്യക്കാര്‍ക്കുമാവണം പ്രധാനൃം അല്ലാതെ ലക്ഷങ്ങള്‍ പൊടിച്ച് മിനി-സ്ക്രീനിലും ബിഗ്ഗ്-സ്ക്രീനിലും തിളങ്ങുന്ന സെലിബ്രേറ്റികളെ വിഷ്ണുമൂര്‍ത്തിയെക്കാള്‍ വലിയ പ്രതിഷ്ഠയായ് കളിയാട്ട മുറ്റങ്ങളിലേക്ക് കൊണ്ടുവരാതിരിക്കുകയാണ് നമ്മുക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും സുന്ദരമായ വിശ്വാസ പ്രമാണം...
കടപ്പാട്: - സുനിൽ കുമാർ കാവുംചിറ
ചെറുവത്തൂർ
 
എൻഡോസൾഫാൻ തളിച്ചതിനെ തുടർന്ന് കാഴ്ച വൈകല്യം സംഭവിച്ച അഭിയും പ്രജീഷും JRF കരസ്ഥമാക്കിയ വാർത്തയാണ് ഈ പുതുവർഷ രാവിൽ ലഭിക്കുന്ന ആദ്യസമ്മാനം..
ഇവരുടെ ഉൾക്കാഴ്ചയ്ക്കും ദൃഡനിശ്ചയത്തിനും മുമ്പിൽ, ദേശീയ കോളേജ് അധ്യാപക യോഗ്യതാ പരീക്ഷ (NET) കഴിഞ്ഞ വർഷം തന്നെ പരാജയപ്പെട്ടിരുന്നു.. അതൊരു "ചെറിയ വെല്ലുവിളി" എന്ന മട്ടിലാണ് ഫെലോഷിപ്പിനായി ഇത്തവണ കച്ചകെട്ടിയത്..
കേരള കേന്ദ്ര സർവകലാശാലയുടെ വേറെയും പത്തിൽപ്പരം അഭിമാന താരങ്ങൾ ഇംഗ്ലീഷിൽ ഇത്തവണയും NET യോഗ്യത നേടി..
അഭിമാനം.. ഇവരുടെ കൂടി അധ്യാപകൻ എന്നറിയപ്പെടുന്നതിൽ..
Efthikar Ahamed B.


ഇങ്ങനെ ബർത്താനം പറീന്നെ പെണ്ണുങ്ങോ ഇണ്ടോപ്പാ നിങ്ങളെല്ലം നാട്ടില്
നിധീഷ് സ്വപ്ന കുറ്റിക്കോൽ👆

ബാരി ബാരി ബെൾമ്പല .. കുഞ്യോളേ ..... ബെയിക്കാൻ കോറേ ആള് ബാക്കി ഇണ്ട് ... ചെര്തിക്കണം .
🍀🔥🔥🍀🔥🔥🍀🔥🔥
ആറു മലയാളിക്ക് നൂറു മലയാളം
എന്ന ഭാഷാഭേദപംക്തിയിൽ
ഡോ.പി.എ.അബൂബക്ക൪
എഴുതിയ
വടക്കൻ മലയാളം
(ആറാം ഭാഗം)
സ്വരങ്ങൾ വടക്കൻ നാട്ടുമൊഴികളിൽ
🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥
വടക്കൻ മലയാളം
(അധ്യായം 5)
സ്വരങ്ങൾ
വടക്കൻ നാട്ടുമൊഴികളിൽ
മാനകമലയാളത്തിൽ നിന്നു വ്യത്യസ്തമായി വടക്കൻ മലയാളത്തിൽ ചില സ്വരങ്ങൾ അധികമായി നിലനിൽക്കുന്നുണ്ട്. ഏറ്റവും വടക്കുള്ള കാസർഗോഡ് ജില്ലയിലെ മലയാളത്തെ, ഈ സ്വരങ്ങളുടെ സാന്നിധ്യത്തിന്റെ കാര്യത്തിൽ, ലക്ഷണമൊത്ത വടക്കൻ മലയാളമായി നമുക്കു കണക്കാക്കാം. ഈ പ്രദേശത്തെ സംസാര ഭാഷ ലക്ഷണമൊത്ത വടക്കൻ മലയാളമെന്നതുപോലെത്തന്നെ ലക്ഷണമൊത്ത നാട്ടുമലയാളം തന്നെയാണ്. മലയാളത്തിന്റെ വടക്കൻ മൊഴിഭേദങ്ങളിൽ വിശിഷ്യാ കാസർഗോഡ് ജില്ലയിലെ മലയാളത്തിൽ തുളുവിലെന്ന പോലെ നാലു സ്വരങ്ങൾ ഇന്നത്തെ മലയാളലിപിമാല കൊണ്ടു സൂചിപ്പിക്കാൻ പറ്റാത്ത വിധത്തിൽ അധികമായി നിലനിൽക്കുന്നു.
മാനകമലയാളത്തിൽ സംവൃതോകാരം വ്യഞ്ജനങ്ങളോട് ചേ൪ന്നാണ് പൊതുവേ നിലനിൽക്കുന്നത്. എന്നാൽ വടക്കൻ മലയാളത്തിൽ ഇപ്പറഞ്ഞ സ്വരവിശേഷത്തിന് വ്യഞ്ജനങ്ങളോടു ചേരാതെ സ്വതന്ത്രമായും നിൽക്കാൻ കഴിവുണ്ട്. വടക്കൻ മലയാളത്തിൽ മാനകമലയാളത്തിലെയും അന്യഭാഷകളിലെയും /ഇ/ കാരം ചിലപ്പോഴൊക്കെ "ഈ"
സ്വരമായി മാറുന്നത് കാണാം. അപൂർവ്വമായി മറ്റു ചില സ്വരങ്ങൾക്കും ഇത്തരത്തിലുള്ള പരിണാമം വന്നു ചേരാറുണ്ട്. ഇത്തരത്തിൽ ഏറ്റവും കൂടുതലായി പരിണാമം ഉണ്ടാകുന്നത് / ഉ/ കാരത്തിനാണ്. ഉണ്ട് എന്ന പദം വടക്കൻ മലയാളത്തിൽ ഉച്ചരിക്കുന്ന രീതിയാണുദാഹരണം.
മാനകമലയാളത്തിലെയും മറ്റു ഭാഷകളിലെയും ദീർഘമായ ഇ കാരം ( 'ഈ'കാരം) വടക്കൻ മലയാളത്തിൽ ഇതായി മാറുന്നതായി കാണാം. പീടിക പോലുള്ള മലയാളപദങ്ങളും ബീഡാ, ബീഡി തുടങ്ങിയ ഹിന്ദുസ്താനി പദങ്ങളും വടക്കൻ മലയാളത്തിൽ ഉച്ചരിക്കുന്ന രീതിയാണ് ഉദാഹരണം.
"ഇ, ഈ, എ,ഏ "എന്നീ നാലു സ്വരങ്ങൾ അതേപടി നിലനിൽക്കുന്ന അവസ്ഥയും വടക്കൻ മലയാളത്തിലുണ്ട്.    /ഉ/ കാര ചിഹ്നത്തിന്റെ കൂടെ സംവരണ ചിഹ്നമായ ചന്ദ്രക്കല ചേർത്ത് " ു് " എന്ന രൂപത്തിൽ എഴുതാൻ തുടങ്ങി. 'ഉണ്ട് ' എന്ന പദം ' അ്ണ്ട് ' ആയി മാറുന്ന ചുരുക്കം ചില സന്ദർഭങ്ങൾ വടക്കൻ മലയാളത്തിലുണ്ട്. / അ/ കാരത്തിന്റെ കൂടെ ചന്ദ്രക്കല ചേർത്തു കൊണ്ടുള്ള ചിഹ്നമാണ് ഏറ്റവും നല്ലതും ഉച്ചാരണവുമായി ഏറ്റവും അടുത്ത് നിൽക്കുന്നതും. പക്ഷേ ഇതിനും ചെറിയ പ്രശ്നമുണ്ട്. വടക്കൻ മലയാളത്തിൽ ഈ സ്വനിമത്തിന്റെ ദീർഘവും നിലവിലുണ്ട്. ഹ്രസ്വത്തിന് മലയാളത്തിലെ ഹ്രസ്വമായ   /ഇ / കാരത്തിന്റെ കൂടെയും ദീ൪ഘത്തിന് മലയാളത്തിലെ ദീർഘമായ / ഈ / കാരത്തിന്റെ കൂടെയും ചന്ദ്രക്കല ചേ൪ക്കുകയാണ് ചെയ്തിരിക്കുന്നത്. വടക്കൻ മലയാളത്തിൽ കാണുന്ന ഹ്രസ്വവും ദീ൪ഘവുമായ ഈ സ്വരങ്ങളിൽ ഭൂരിപക്ഷവും മാനകമലയാളമടക്കമുള്ള മറ്റു ഭാഷകളിലെ ഹ്രസ്വവും ദീ൪ഘവുമായ / എ / കാരങ്ങൾക്കു വരുന്ന പരിണാമമായതിനാൽ വ്യാകരണപരമായ മെച്ചവും ഈ രീതിക്കുണ്ട്.








[20:06, 08/01/2020] Pavithran Mash: തമിഴിൽ ' പുടിക്കുക' എന്ന പദം മാനകമലയാളത്തിൽ പിടിക്കുക എന്നും വടക്കൻ മലയാളത്തിൽ പുടിക്കുക എന്നായും മാറുന്നു. പൊണ്ണ് ( തമിഴ്) , പെണ്ണ് (മാനകമലയാളം), പെ്ണ്ണ് ( വടക്കൻ മലയാളം)
കട്ടുക (തമിഴ്) , കെട്ടുക (മാനകമലയാളം), കെ്ട്ടുക (വടക്കൻ മലയാളം)
[20:06, 08/01/2020] Pavithran Mash: മാനകമലയാളത്തിലെ ചില പദങ്ങൾ വടക്കൻ മലയാളത്തിൽ എങ്ങനെ എന്നു താഴെ പറയുന്നത് നോക്കാം.

1. തീ്ട്ടം (തീട്ടം)
2. കി്ളിബായ്ൽ ( കിളിവാതിൽ)
3.ബേ്ളെ  ( പരിപ്പ്)
4.ബേ്റുക ( വിതറുക)
5. ബേ്റെ ( വേറെ)
6.സേ്റ് ( സാ൪)
7.കി്ടിയൻ ( പരുന്ത്)
8.ബി്ടിയുക ( മതിയാവുക)
9.ബി്ളി ( വിളി)
10. സേ്റ് ( ഒരു അളവു പാത്രം, ഉർദു : സേ൪)
11.സീ്റ് ( പഞ്ചസാരയുടെയും മറ്റും പൂരിതലായനി, ഉർദു: സീ൪)
[20:06, 08/01/2020] Pavithran Mash: മൂ൪ധന്യം അനുഗമിക്കുമ്പോൾ വരുന്ന മാറ്റങ്ങൾ

ബെ്ള്ളം  ( വെള്ളം)
കീ്റി  ( കീറി)

ചി്റി ( ചുണ്ട്)

ഏ്റ് (ഏറ്)

ചേ്റ് (ചേറ്)

നേ്൪ച്ചെ ( നേർച്ച)
[20:07, 08/01/2020] Pavithran Mash: മിഠായി എന്ന പദം ശരിക്കും വടക്കൻ മലയാളത്തിൽ ആകേണ്ടിയിരുന്നത് മി്ട്ടായി എന്നായിരുന്നു. എന്നാൽ വടക്കൻ മലയാളത്തിൽ അത്  ' മുട്ടായി ' ആണ്. പിടിക്കുക എന്ന പദം പി്ടിക്കുക എന്നതിന് പകരം വടക്കൻ മലയാളത്തിൽ അത് പുടിക്കുക എന്നാണ്.
[20:07, 08/01/2020] Pavithran Mash: ഉ൪ദു പദമായ സി൪ക്ക വടക്കൻ മലയാളത്തിൽ സി്൪ക്കയാണ്. തെക്കൻ മലയാളത്തിൽ ആ വാക്കു ' സു൪ക്ക' യാണ്. പിട്ഠ (പ്രാകൃതം); പിഷ്ടഃ ( സംസ്കൃതം) ഈ വാക്ക് വടക്കൻ മലയാളത്തിൽ പി്ട്ട് ആണ്. തെക്കൻ മലയാളത്തിൽ പുട്ടും. വീണു എന്ന പദം ബീ്ണ് എന്നും ബൂണ് എന്നും വടക്കൻ മലയാളത്തിൽ പറയുന്നു.

🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരിച്ച
ഡോ: പി. എം. അബൂബക്കർ
എഴുതിയ
വടക്കൻ മലയാളം
എന്ന പുസ്തകത്തെ
ആധാരമാക്കിയാണ്
മുകളിൽ നൽകിയ
കുറിപ്പുകൾ
തയ്യാറാക്കിയത്.
പുസ്തകം എഴുതിയ
ഡോക്ടർ. പി. എം അബൂബക്കർ
സാറിനോടുള്ള
കടപ്പാട്
രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏

🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥