12-02-13



🔵🔴🔵🔴🔵🔴🔵🔴
ഇന്നത്തെ ആറുമലയാളിക്ക് നൂറു മലയാളം പംക്തിയിലേക്ക്  സ്നേഹപൂർവം സ്വാഗതം🙏🙏🙏
🔴🔵🔵🔴🔵🔵🔵🔴
🔸🔹🔸🔹🔸🔹🔸🔹
ഇന്നത്തെ വടക്കൻ മലയാളത്തിൽ ആദ്യം 🔆 കാസ്രോടപ്യ🔆 ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ നിന്ന് സതീശൻ കുറ്റിപ്പുറം പെരിയ  എഴുതിയ പൊള്ളക്കട നിഷ ഹോട്ടൽ വിശേഷങ്ങൾ...  മോഹനൻ എരോൽ എഴുതിയ യാത്ര എന്ന മിനിക്കഥ.....  ജിത്തു മുട്ടയുടെ കാസർകോടൻ ചിത്രം...  'കുവ്വൽ',  'ഓളിയാ'  എന്നിവ
പരിചയപ്പെടുത്തുന്നു
സിന്ധു കുരിക്കൾ വീട്ടിൽ
⚜⚜⚜⚜⚜⚜⚜⚜
പറഞ്ഞാൽ വിശ്വസിക്കുമോന്നറിയില്ല
ഞങ്ങൾ രണ്ടുപേർ ചായ കുടിച്ചു . ഞാൻ നാല് ദോശയും കടലക്കറിയും ചായയും , കൂടെയുള്ളയാൾ 3 ദോശയും കടലക്കറിയും ചായയും .
കഴിച്ചിട്ട് പൈസ എത്രയായെന്നു ചോദിച്ചു കടക്കാരൻ ചേട്ടൻ പറഞ്ഞു 55 രൂപ .
ഞാൻ പറഞ്ഞു രണ്ടുപേരുടേതും കൂട്ടിക്കൊള്ളു , അപ്പോൾ ചേട്ടൻ പറയുകയാണ് രണ്ടുപേരുടെയും കൂടിയാണ് പറഞ്ഞത് . സംശയനിവാരണത്തിനായി വീണ്ടും ചോദിച്ചു അപ്പോൾ ദോശയ്ക്കും കറിയ്ക്കുമൊക്കെ എത്രയാ പൈസ .
ചായ  5  രൂപ
ദോശ  5 രൂപ
കടലക്കറി  5  രൂപ
ചേട്ടൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു . മാത്രമല്ല പഴംപൊരിയും സുഖിയനും ബോണ്ടയും എല്ലാത്തിനും 5 രൂപയെ ഉള്ളൂ  എന്നും പറഞ്ഞുതന്നു .
ഇനിയിപ്പോ നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ കാസറഗോഡ് കാഞ്ഞങ്ങാട് ദേശീയപാതയിൽ പൊള്ളക്കടയിൽ നിഷ ടീഷോപ്പിൽ പോകുക വയറു നിറയെ കഴിക്കുക  .
സതീശൻ കുറ്റിപ്പുറം പെരിയ
മോഹനൻ എരോൽ എഴുതിയ കഥ, യാത്ര
കുന്നുകേറിപ്പോവേണ്ട ഒരാവശ്യവുമില്ലായിരുന്നു...
തീർത്ഥാടന വഴിയിൽ കുന്നിനപ്പുറം എന്തൊക്കെയോ ആഗ്രഹിച്ചും പോയി....
മുകളിലെത്തിയപ്പോഴാണ് അവിടെ ഒന്നുമില്ലെന്ന സത്യം തിരിച്ചറിഞ്ഞത്..
 തിരിച്ചു പോവാൻ ഇങ്ങോട്ടു വന്ന
ദൂരമത്രയും വീണ്ടും നടക്കണം....
ഇനി ആവുമോ എന്നും ഉറപ്പില്ല.....
[ ''യാത്ര" .   മോഹനൻ എരോൽ ]
ജിത്തു മുട്ടയുടെ കാസർകോടൻ ചിത്രം
ഈശ്വരൻ  സൗന്ദര്യം  കനിഞ്ഞു  നൽകിയ  നമ്മുടെ  ജില്ല. ആനയ്ക്ക്  നെറ്റിപ്പട്ടം  പോലെ  കേരളത്തിന്റെ  സ്വന്തം അഹങ്കാരം  കാസറഗോഡ്....
ജിത്തു മൊട്ട
സിന്ധു കുരിക്കൾ വീട്ടിൽ 
കുവ്വൽ, ഓളിയാ എന്നിവ പരിചയപ്പെടുത്തുന്നു



കുവ്വൽ    (സിന്ധു കുരിക്കൾ വീട്ടിൽ)
ഇത്  ഓളിയ (ഓള്യാ)

കുവ്വലിൻ്റെ ഫോട്ടോ മുമ്പെ ഇട്ടിനി. (സിന്ധു കുരിക്കൾ വീട്ടിൽ )

ആറുമലയാളിക്ക് നൂറു മലയാളം ഭാഷാഭേദപംക്തിയിൽ ഡോ: പി. എ.അബൂബക്കർ എഴുതിയ വടക്കൻ മലയാളം (പതിനൊന്നാം ഭാഗം) മോ൪ഫോ- ഫൊണീമിക്സ്
💮💮💮💮💮💮💮
വടക്കൻ മലയാളം
അധ്യായം 10
മോ൪ഫോ- ഫൊണീമിക്സ്

വടക്കൻ മലയാളത്തിൽ ഒരു രൂപിമത്തിനകത്ത് സ്വനിമങ്ങൾ പ്രകടിപ്പിക്കുന്ന സ്വഭാവഗുണങ്ങൾ മാനകമലയാളത്തിലേതു പോലെയാവണമെന്നില്ല. വടക്കൻ മലയാളത്തിലെ രൂപിമങ്ങൾക്കകത്ത് സ്വനിമങ്ങൾ പ്രകടിപ്പിക്കുന്ന പ്രധാനപ്പെട്ട സവിശേഷതകളിലൂടെ കണ്ണോടിക്കാം.

1. താലവ്യാകാരത്തിന്റെ പരിണാമം
പദാന്തത്തിലെ താലവ്യാകാരം വ്യക്തമായും / എ/ കാരമായി ഉച്ചരിക്കപ്പെടുന്ന അവസ്ഥ കന്നഡയിലും തുളുവിലുമെന്ന പോലെ വടക്കൻ മലയാളത്തിലുമുണ്ട്. കാസർകോട് ജില്ലയിലെ മലയാളത്തിലാണ് ഇത് കൂടുതൽ പ്രകടമാവുന്നത്. ഇന്നലെ, നാളെ തുടങ്ങിയ പദങ്ങൾ ഇന്നല, നാള തുടങ്ങിയ രീതിയിൽ ഉച്ചരിക്കാനുള്ള പ്രവണത കണ്ണൂർ ജില്ലയിലുള്ളവ൪ പ്രകടിപ്പിക്കുന്നുണ്ട്. കാസർകോടിന്റെ തെക്കൻ ഭാഗങ്ങളിൽ അധിവസിക്കുന്ന ചില ജനവിഭാഗങ്ങളിലും ഇതിന്റെ സ്വാധീനം കാണാം. ഇതൊഴിച്ചു നിർത്തിയാൽ പദാന്തത്തിലെ താലവ്യാകാരം വടക്കൻ മലയാളത്തിൽ പൂർണമായ / എ /കാരമാവുന്നെന്ന് പറയാം.

2) ദന്ത്യങ്ങളുടെ താലവ്യവൽക്കരണം
 (1) /യ/കാരത്തോടു കൂടി ച്ചേ൪ന്ന ദന്ത്യഖരത്തിന്റെയും ദന്ത്യമൃദുവിന്റെയും താലവ്യവൽക്കരണം
ഉദാ: വൈദ്യ൪ ~ ബൈച്യ൪
 ഇവിടെ ഉച്ചാരണ സൌകര്യത്തിനു വേണ്ടി സ്വരാഗമം ഉണ്ടാവുകയാണെങ്കിൽ താലവ്യവ൪ഗത്തിലെ ഖരം ദ്രാവിഡ നിയമമനുസരിച്ച് ചിലപ്പോൾ മൃദുവായി മാറ്റിയേക്കാം.
ഉദാ: ബൈച്യ൪ ~ ബൈജിയ൪

(2) താലവ്യസമ്പ൪ക്കത്തിൽ ദന്ത്യം താലവ്യമാകുന്നത്.
താലവ്യവ൪ഗത്തിലെ അനുനാസികമായ /ഞ/ കാരത്തിന്റെ സമ്പർക്കത്തിൽ പലപ്പോഴും ദന്ത്യം താലവ്യമാകുന്നു.ഉദാ: കുഞ്ഞി ചേർത്തു കൊണ്ടുള്ള പേരുകൾ വടക്കൻ കേരളത്തിൽ സുലഭമണല്ലോ. മമ്മദ് ( മുഹമ്മദിന്റെ തദ്ഭവം) , ആമദ് ( അഹ്മദിന്റെ തദ്ഭവം) എന്നീ പേരുകളുടെ കൂടെ കുഞ്ഞിയിലെ  'കു' ലോപിച്ചുകൊണ്ടുള്ള 'ഞ്ഞി' ചേരുമ്പോൾ മമ്മദിലെയും ആമദിലെയും 'ദ് ', 'ജ് ' ആയി മാറുന്നു.
മമ്മദ് +ഞി  ~ മമ്മജ്ഞി
ആമദ് + ഞി  ~ ആമജ്ഞി
അതുപോലെതന്നെ ഫാത്തിമയുടെ തദ്ഭവങ്ങളിലൊന്നായ പാത്തു,ബീ (വി) ഫാത്തിമയുടെ തദ്ഭവങ്ങളിലൊന്നായ ബീയാത്തു എന്നീ പേരുകളുടെ കൂടെ ചേച്ചി എന്ന൪ഥത്തിൽ ബഹുമാനപൂർവം ഉപയോഗിക്കുന്ന ഇഞ്ഞ ചേരുമ്പോൾ അവയിലെ ഉകാരം ലോപിക്കുകയാണെങ്കിൽ ഇഞ്ഞയിലെ ഇ കാരവും ലോപിക്കുകയും ' ത്ത് ' താലവ്യമായി മാറിക്കൊണ്ടുള്ള ഉച്ചാരണം വരികയും ചെയ്യുന്നു.
പാത്തു +ഞ്ഞ ~ പാച്ഞ
/ദ/ മൃദുവായതിനാൽ മമ്മദ്, ആമദ് എന്നിവയുടെ കൂടെ  'ഞ്ഞി' ചേരുമ്പോൾ / ജ/ എന്ന മൃദു വന്നുകൊണ്ട് '.... ജ്ഞി ' ആയി മാറി. എന്നാൽ പാത്തു, ബീയാത്തു എന്നിവയിലെ  /ത/ ഖരമായതിനാൽ അവയുടെ കൂടെ 'ഞ്ഞ' ചേരുമ്പോൾ /ച/ വന്നുകൊണ്ട് 'ച്ഞ' ആയി മാറുകയാണുണ്ടായത്. 'ജ്ഞി'യിലെ 'ജ്' കാസർകോട്ടുകാ൪ ഉച്ചരിക്കുന്നത് ഖരമായല്ല, മറിച്ച് സംസ്കൃതത്തിലെ ശരിയായ ഉച്ചാരണത്തിലേതു പോലെ മൃദുവായിട്ടാണ്.
 
2) രേഫത്തിനു മുമ്പിലെ താലവ്യാഗമം
 / അ/ എന്ന സ്വരത്തിനു ശേഷം രേഫം ഇരിക്കുകയാണെങ്കിൽ അവയ്ക്കിടയിൽ താലവ്യവ്യഞ്ജനമായ / യ/ കാരത്തിന്റെ ആഗമം വികൽപേന ഉണ്ടാകും. വടക്കൻ കേരളത്തിൽ തന്നെ കാസർകോട് ജില്ലയിലെ മലയാളത്തിലാണ് ഇത് കൂടുതൽ പ്രകടമായിട്ടുള്ളത്.
ഉദാ:
അരി ~ അയ്രി
തരി  ~ തയ്രി
കരി  ~ കയ്രി
മരി (കുട അഥവാ മരപ്പെട്ടി) ~ മയ്രി
പൊരി (മലര്) ~പൊയ്രി

4) പദാദിയിലെ / വ/ കാരം /ബ/ കാരമാവുന്നു
  ഓഷ്ഠ്യദന്ത്യമായ / വ/കാരം വടക്കൻ മലയാളത്തിലില്ലാത്തതിനാലും ശുദ്ധമായ ഓഷ്ഠ്യ / വ/ കാരം മലയാളിക്ക്  പദാദിയിൽ ഉച്ചരിക്കാൻ സാധിക്കാത്തതിനാലും പദാദിയിലെ / വ/ കാരം വടക്കൻ മലയാളത്തിൽ /ബ/കാരമാവുന്നു.
ഉദാ:
ചെവി ~ ചെബി
അവിൽ (ല്) ~ അബിൽ (ല്)

5)  സംവൃതോകാരത്തിനു മുമ്പിലെ / വ/ കാരം ലോപിക്കുന്നു
പ്ലാവ് ( പിലാവ്) ~ പിലാഅ്
നിലാവ്  ~ നിലാഅ്
മാവ്  ~ മാഅ്
ചാവ്~ ചാഅ്
വാവ് ~ ബാഅ്
നാവ് ~ നാഅ്
സംസ്കൃതം, അറബി തുടങ്ങിയ ഭാഷാപദങ്ങളിലെ ഓഷ്ഠ്യാഗമം വന്ന ആകാരാന്തപദങ്ങൾക്ക് ഇത് ബാധകമല്ല.
ഉദാ:
രാജാവ്
മാതാവ്
പിതാവ്
ജാമാതാവ്
കർത്താവ്
ദാതാവ്
സ്വീക൪ത്താവ് ( സംസ്കൃതം )
ദുനിയാവ്
ഖജനാവ്
( അറബി)
 
6) /ദ/കാരം / സ/കാരമാവും / സ/കാരം   / ദ/കാരമാവുന്നു
ആമദ്+ഇച്ച - ആമസ്ച്ച
മയമൂദ് + ഇച്ച - മയമൂസ്ച്ച
സേവനം, ആതുരപരിപാലനം എന്നീ അ൪ഥം വരുന്ന അറബി പദം 'ഖിദ്മത്ത്' കാസർകോട് 'കിസ്മത്ത്' ആണ്.
ചിലപ്പോൾ / സ/കാരം       /ത/കാരമാവുന്നു.
സത്കാരം - തക്കാരം
സാക്ഷി  - താസി
സൂചി  - തൂയി

7) ഇ ~എ
ഇല - എല
ഇറച്ചി - എ്൪ച്ചി

8)  ഏ~ ഏ്
ഏണി  - ഏ്ണി

9) ഈ~ ഈ്
വീട് - ബീ്ട്

10) ഇ ~ ഇ്
ഇടി - ഇ്ടി

11) ഉ~ ഇ്
ഉണ്ട് - ഇ്ണ്ട്

12) ഉ ~ ഒ
കുട - കൊട (കൊടെ)

13) ഡ ~ റ
പോയിടത്ത് - പോയെ൪ത്ത്
വന്നിടത്ത് - ബന്നെ്ർത്ത്
നോക്കടോ - നോക്കറോ
 ( വടക്കൻ മലയാളിയുടെ കണ്ണിൽ 'നോക്കറോ' എന്നു പറയുന്നത് ഹിന്ദിയിലും ഉർദുവിലും 'ദേഖിയേ' എന്നതുപോലെ
ആദരസൂചകക്രിയാരൂപമാണ്).

14) സ്വരലോപവും സവ൪ണനവും
വീട് - വീട്ടിൽ ~ ബീട്ട്ള്
കൂട് -കൂട്ടിൽ ~ കൂട്ട്ള്
കാട് - കാട്ടിൽ ~ കാട്ട്ള്
നാട് - നാട്ടിൽ ~ നാട്ട്ള്
♠♠♠♠♠♠♠♠


🍀🔥🔥🍀🔥🔥🍀🔥
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ: പി. എം. അബൂബക്കർ എഴുതിയ വടക്കൻ മലയാളം എന്ന പുസ്തകത്തെ ആധാരമാക്കിയാണ്മുകളിൽ നൽകിയ കുറിപ്പുകൾ തയ്യാറാക്കിയത്.  പുസ്തകം എഴുതിയ ഡോക്ടർ. പി. എം അബൂബക്കർ സാറിനോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏
🍀🔥🔥🍀🔥🔥🍀🔥