15-01-20

🍁🍁🍁🌳🍁🍁🍁🌳🍁🍁🍁🌳🍁🍁
ഡോക്ടർ പി. എം അബൂബക്കർ
എഴുതിയ
വടക്കൻ മലയാളം
എന്ന പുസ്തകത്തെ
ആധാരമാക്കി
തയ്യാറാക്കിയ
കുറിപ്പുകളുമായി
ഇന്നത്തെ
ആറു  മലയാളിക്ക് നൂറു മലയാളം
🌳🍁🍁🍁🌳🍁🍁🍁🌳🍁🍁🍁🌳🍁🍁
🦚🌖🦚🌖🦚🌖
ഇന്ന്
വടക്കൻ മലയാളത്തിൽ
ആദ്യം
കാസ്രോടപ്യ
എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്ന്
മിഥുൻ ഗംഗ
കാസർകോടൻ ഹിൽസ്റ്റേഷനായ
പൊസഡിഗുംബയിലെ വിശേഷങ്ങൾ; ചിത്രങ്ങൾ
ഖാദ൪ ക്ലായിക്കോട്,
രാജേഷ് കോടോത്ത്പൊയിൽ
എന്നിവരുടെ
പോസ്റ്റുകൾ....
🌖🦚🌖🦚🌖🦚🌖🦚
മീശപ്പുലിമലയിൽ മഞ്ഞുവീഴുന്നത് കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി മീശപ്പുലിമലയിൽ മാത്രമല്ല കാസർകോട്ടും മലമുകളിൽ മഞ്ഞുവീഴുന്ന കാഴ്ചകളുണ്ട് എന്ന് പൊസഡിഗുംബെ ഉറക്കെ വിളിച്ചുപറയുന്നു.

കാസർകോട്ടെ അധികമാരുമറിയാത്ത ഒരു ഹിൽസ്റ്റേഷനാണ് പൊസഡിഗുംബെ. ആ മലമുകളിൽ നിന്ന് നോക്കിയാൽ മഞ്ഞുകണങ്ങൾ സ്വർഗത്തേരിൽ വിണ്ണിൽനിന്ന് മണ്ണിലേക്ക് വീണിറങ്ങുന്നത് കാണാമത്രേ. പൊസഡിഗുംബെ എന്നത് തുളുവാക്കാണ്. പൊസ എന്നാൽ പുതിയത് എന്നും ഗുംബെ എന്നാൽ കുന്ന് എന്നും അർഥം. അതായത് പുതിയ മല. കന്നടയിൽ പൊസയ്ക്ക് പകരം ഹൊസ് എന്നാണ്  ഉപയോഗിക്കുന്നത്. ഗുംബെയ്ക്ക് കന്നടയിലും കുന്ന് എന്നുതന്നെയാണ് അർഥം. കന്നടയും തുളുവും തമ്മിലുള്ള ചെറിയൊരു സാമ്യത പൊസഡിഗുംബെ വരച്ചുകാണിക്കുന്നുണ്ട്.
കാസർകോട്ടുനിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് പൊസഡിഗുംബെ. സീതാംഗോളിയും പെരുമുദയും ധർമത്തടുക്കയും പിന്നിട്ട് ഏകദേശം ഒരുമണിക്കൂറുകൊണ്ട് പൊസഡിഗുംബെയിലെത്താം

#MidhunGanga







അല്ലാന്ന് - ഈ മീട് ബുക്കി ചങ്ങായിത്തം നെലെ നിക്കണോന്തില് എല്ലാർക്കും ഹായും ഉയില്ലോം പറയണോലും -എല്ലാങ്കി എല്ലാർക്കും എല്ലാരേം കാണാൻ കയിലാലും - നേരെ ന്യാ ഇത് പെരുത്ത് പണിണ്ടല്ലപ്പാ
ഖാദ൪ ക്ലായിക്കോട്👆
കപ്പക്കായി..
പച്ച ബേണ പൗത്തെ ബേണാ
രാജേഷ് കോടോത്ത് പൊയിൽ👆
🏆🏆🏆🏆🏆🏆🏆
ആറുമലയാളിക്ക് നൂറു മലയാളം
എന്ന ഭാഷാഭേദപംക്തിയിൽ
ഡോ.പി.എ.അബൂബക്കർ
എഴുതിയ
വടക്കൻ മലയാളം
(ഏഴാം ഭാഗം)
വ്യഞ്ജനങ്ങൾ വടക്കൻ നാട്ടുമൊഴികളിൽ
🍄🍄🍄🍄🍄🍄🍄
വടക്കന്‍ മലയാളം
വ്യഞ്ജനങ്ങള്‍ വടക്കന്‍ നാട്ട്മൊഴികളില്‍
(അധ്യായം ആറ്)

ഖരങ്ങള്‍ സ്വരമധ്യത്തില്‍ വരികയില്ലെന്നത്‌ ദ്രാവിഡ നിയമമാണ്‌. മൃദുക്കള്‍ സ്വരമധ്യത്തില്‍ മാത്രമേ
വരികയെന്നുള്ളതും ദ്രാവിഡ നിയമമാണ്‌. രണ്ടു വ്യഞ്ജനങ്ങള്‍ ചേര്‍ന്നു രൂപം കൊണ്ട സംയുക്ത
വ്യഞ്ജനങ്ങളില്‍ ഓരോ വ്യഞ്ജനത്തിനും ഒരു ഭാഗത്ത്‌ മാത്രമേ സ്വരസമ്പ൪ക്കമുള്ളൂ. മൂന്നു വ്യഞ്ജനങ്ങള്‍
ചേര്‍ന്നാണ്‌ സംയുക്ത വ്യഞ്ജനങ്ങള്‍ രൂപചെടുന്നതെങ്കില്‍ ഘടകവ്യഞ്ജനങ്ങളില്‍ രണ്ടെണ്ണഠത്തിന്‌ ഒരു
ഭാഗത്ത്‌ സ്വരസമ്പരക്കമുണ്ടായിരിക്കും. മധ്യത്തിലുള്ള ഒരു വ്യഞ്ജനത്തിന്‌ ഒരു ഭാഗത്തും
സ്വരസമ്പരക്കമുണ്ടാവില്ല. ശുദ്ധമായ ദ്രാവിഡനാക്ക്‌ കൊണ്ട്‌ പദാദിയിലെ മുദുക്കള്‍

ഉച്ചരിക്കാനാവില്ല. സംസ്കൃതത്തില്‍ നിന്നും അറബിയില്‍ നിന്നുമൊക്കെ കടം കൊണ്ട പദങ്ങളുടെ ആദിയില്‍
മൃദുവ്യഞ്ജനങ്ങള്‍ ഉച്ചരിക്കേണ്ടി വന്ന അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ പോലും സ്വന്തമായ മാറ്റങ്ങളോടെ മാത്രമേ
മലയാളി അത്‌ ഉച്ചരിച്ചള്ളൂ. ദ്രാവിഡേതര ഭാഷകളില്‍ നിന്നും കടം കൊണ്ട പദങ്ങള്‍ ആദ്യകാലങ്ങളില്‍
തല്‍ഭവങ്ങളായാണ്‌ സ്വീകരിക്കപപെട്ടത്‌. ഖരങ്ങളല്ലാത്ത വ്യഞ്ജനങ്ങള്‍ പദാദിയില്‍ വരുമ്പോള്‍ അവയുടെ
കൂടെയുള്ള കണ്ഠ്യ സ്വരത്തിന്‌ താലവ്യ സ്വഭാവം വരുത്തിക്കൊണ്ടാണ്‌ മലയാളി തന്റെ ദ്രാവിഡ സ്വഭാവം
നിലനിരത്തിയത്‌.

നിലനില്‍ക്കുന്നതും മദുക്കള്‍ സ്വരമധ്യത്തിലല്ലാതെ വരുന്നതുമായ ഏതാനും പദങ്ങളിലു മലയാളം
അതിന്റെ വ്യക്തിത്വം നിലനിര്‍ത്തുന്നത്‌ വടക്കന്‍ മലയാളത്തിലാണ്‌. അവിടെ പദാദിയിലും
കൂട്ടക്ഷരങ്ങളിലും മുദുക്കള്‍ ഉച്ചരിക്കുന്നതിനുള്ള കഴിവില്ലായയ ആദ്യത്തെ വരഗത്തിന്‌ ( ക - വരഗത്തിന)
മാത്രമേ പലഷോഴും ബാധകമാവുന്നുള്ളൂ. മറ്റുള്ള വര്‍ഗങ്ങളിലെ മൃദുക്കള്‍ പല സന്ദര്‍ഭങ്ങളിലും
കാസരക്കോട്ടുകാരന്‌ ഉച്ചരിക്കാനാവുമെന്ന്‌ മാത്രമല്ല പദാദിയിലും കൂട്ടക്ഷരങ്ങളിലും അവ വരുന്ന നാടന്‍
പദങ്ങള്‍ ഇവിടുത്തെ സംസാരഭാഷയില്‍ സുലഭമാണ്‌ താനും. കാസര്‍കോടന്‍ മലയാളത്തില്‍ടെ കടന്നു
പോകാം. ദബ്ബ, ദബ്ബണം, ബളെ, ബടളംം ദൊഡ്ഡി, ദൊഡ്യുന്‍, ബൊഡ്സുന്‍, ബൊദ്ദന്‍, മഡ്ലി,
ഡബ്ബെ, സഡ്ലി, ദസ്പ്പെ, അബ്ബാ, ലബ്ബം എന്നിവയാണ്‌ ഇവിടെ പഠനവിധേയമാകുന്ന പദങ്ങള്‍.
ദഫ്‌ എന്ന അറബി പദത്തിന്റെ കാസര്‍കോടന്‍ തല്‍ഭവമാണ്‌ ദബ്ബ്‌. തെക്കന്‍ മലയാളത്തില്‍ ഇത്‌ തഷ്‌
ആണ്‌. ദ്രാവിഡ വ്യാകരണത്തില്‍ സ്വരമധ്യം ഖരത്തിന്റെ സ്ഥാനമല്ലാത്തതിനാല്‍ സ്വരമധ്യമെന്ന
അവസ്ഥ ഒഴിവാക്കാനായി ' പ ' കാരം ഇരട്ടിക്കാം. അങ്ങനെ തഷ്‌ ആയി. കാസര്‍കോടന്‍
മലയാളത്തില്‍ നിലനിന്നത്‌ /1/ യുടെ പരിണാമം മാത്രമാണ്‌. പക്ഷേ അതു മാറിയത്‌ മൃദു വ്യഞ്ജനമായ
/ബ/ ആയാണ്‌. /ബ/ കാരത്തിന്‌ ഇരട്ടിച്‌ വന്നതോടെ അവ സ്വരമധ്യത്തിലല്ലാതായി മാറി. മാത്രമല്ല /ദ/
എന്ന മൃദുവിനെ പദാദിയില്‍ അതേപടി നിലനിര്‍ത്തുകയും ചെയ്യ. ഇതില്‍ നിന്നും /ബ/ /ദ/ എന്നീ മുദുക്കള്‍ സ്വരമധ്യത്തില്‍ അല്ലാതെ ഉച്ചരിക്കുന്ന സന്ദര്‍ഭങ്ങള്‍ വടക്കന്‍ മലയാളത്തിലുണ്ടെന്ന്‌ മനസ്സിലായല്ലോ.
ഇത്തരത്തിലുള്ള സ്വനിമഘടനയോടു കൂടിയ മറ്റൊരു പദമാണ്‌ ചെരിഷ്ടകുത്താനും മറ്റുമുള്ള വലിയ
സൂചിക്ക്‌ വടക്കന്‍ മലയാളത്തില്‍ ഉപയോഗിക്കുന്ന പദമാണ്‌ ദബ്ബണം.

സ്വരമധ്യത്തില്‍ അല്ലാതെ /ബ/ കാരം ഉച്ചരിക്കാനുള്ള വടക്കന്‍ മലയാളിയുടെ കഴിവിന്‌ ബളെ,
ബട്ളം എന്നി പദങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. വളയുടെ വടക്കന്‍ രൂപമാണ്‌ ബളെ. അതുപോലെ
സദ്യയ്ം മറ്റും ഭക്ഷണമുണ്ടാക്കുന്ന വലിയ പാത്രമാണ്‌ ബട്ളം.

ദൊഡ്ഡി എന്ന പദം കാലികളെ പിടിച്ചു കെട്ടുന്ന പൌണ്ടിന്റെ കാസര്‍കോടന്‍ സംജ്ഞയാണ്‌. ദൊഡ്ഡുന്‍
എന്ന കാസര്‍കോടന്‍ വാക്കിന്റെ അര്‍ത്ഥം തടിയന്‍ എന്നാണ്‌. കന്നഡയില്‍ ഇതു മൊധ്യ) ആണ്‌.
തെക്കന്‍ മലയാളത്തിലെ ജഗ്ഗി (അണ്ടര വെയര്‍) ക്കു സമാനമായ പദമാണ്‌ സദ്യ!
മാനകമലയാളത്തില്‍ ഥഥഷി എന്ന പദത്തിന്‌ സമാനമായ പദമാണ്‌ ഡമ്ടെ/ അല്ലെങ്കില്‍ ഡങ്ബിദങ്ലെ/
അല്ലെങ്കില്‍ 829 എന്ന രൂപവും കാസര്‍കോട്ടുണ്ട്‌.

ദന്സ്പ്യ്യെ എന്നത്‌ ജചമമാല' എന്ന അര്‍ത്ഥത്തിലുള്ള അറബി പദമായ തസ്മ്വിഹിന്റെ കാസര്‍കോട്‌
ജില്ലയുടെ ചില ഭാഗങ്ങളില്‍ ഉപയോഗിക്കുന്ന തല്‍ഭവമാണ്‌. ധാരാളം എന്ന അര്‍ത്ഥത്തില്‍
കാസര്‍കോട്ട്്‌കാര ഉപയോഗിക്കുന്ന പദമാണ്‌ ലു. വിഡ്ഡിയാക്കഷെട്ടവരെ പരിഹാസാര്‍ത്ഥത്തില്‍
വിളിക്കുന്നതാണ്‌ അമ്ല

കാസര്‍കോട്ടെ നാട്ടുമൊഴിയിലും അന്യഭാഷപദങ്ങള്‍ക്ക്‌ കാസര്‍കോടന്‍ മലയാളത്തിലുണ്ടാകുന്ന
തല്‍ഭവങ്ങളിലും /ബ/ം /ദ/, /ഡ/ എന്നീ സ്വനിമങ്ങള്‍ സ്വരമധ്യത്തില്‍ അല്ലാതെ വരുന്ന പദങ്ങള്‍
ധാരാളമാണ്‌. കന്നഡയിലും ഇതേ അവസ്ഥയാണ്‌. പഷത്മയിന്റെ കാസര്‍കോടന്‍ രൂപമായ
ബ്ടം മഴപെയ്യുക എന്നതിലെ പെയ്യുക - ബെയ്യകയായി മാറി.

തമിഴില്‍ നിന്നും തെക്കന്‍ കേരളത്തില്‍ സംസാരിച്ചു വരുന്ന മലയാളത്തില്‍ നിന്നും വ്യത്യസ്തമായി / ബ/
കാരം സ്വരമധ്യത്തില്‍ അല്ലാതെ വരുന്ന ഒരുപാട്‌ പദങ്ങള്‍ വടക്കന്‍ മലയാളത്തിലുണ്ട്‌. വിദേശ
ഭാഷകളില്‍ നിന്നും കടം കൊണ്ട പദങ്ങള്‍ അതേപടി നിലനിര്‍ത്തുകയും ചെയ്ത സന്ദര്‍ഭങ്ങളുണ്ട്‌.
അറങശ്ചിയില്‍ നിന്ന ബര്‍ക്കത്മു' ഇംഗ്ലീഷില്‍ നിന്ന്‌ ബസ്സ്‌എന്നീ പദങ്ങള്‍ ഉദാഹരണം.

/ബ/ കാരം സ്വരമധ്യത്തില്‍ അല്ലാതെ ഉപയോഗിക്കുന്നത്‌ കാസര്‍കോടന്‍ അതിര്‍ത്തി കഴിയുന്നതോടെ
അവസാനിക്കുന്നതായി കാണാം. പദാദിയില്‍ റ ഉച്ചരിക്കാനുള്ള കഴിവ്‌ മലയാളിക്ക്‌ കുറവായതിനാലാണ്‌
റുമാല്‍ ഉറുമാലായതും റുമ്മാന്‍ ഉറുമാമ്പഴമായത്ും.
🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരിച്ച
ഡോ: പി. എം. അബൂബക്കർ
എഴുതിയ
വടക്കൻ മലയാളം
എന്ന പുസ്തകത്തെ
ആധാരമാക്കിയാണ്
മുകളിൽ നൽകിയ
കുറിപ്പുകൾ
തയ്യാറാക്കിയത്.
പുസ്തകം എഴുതിയ
ഡോക്ടർ. പി. എം അബൂബക്കർ
സാറിനോടുള്ള
കടപ്പാട്
രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏
🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥