22-01-20

🌱🌱🌱🌱🌱
ഇന്ന്
വടക്കൻ മലയാളത്തിൽ
ആദ്യം
കാസ്രോടപ്യ
എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്ന്
ബിജേഷ്കുമാർ കൈപ്രത്ത് എഴുതിയ
പരീക്ഷാവിശേഷങ്ങൾ
സിദ്ദിഖ് ഇബ്രാഹീം
എഴുതിയ
റാണിപുരം യാത്രാവിവരണം
മറ്റു ചില വിശേഷങ്ങൾ
🌻🌻🌻🌻🌻
നിങ്ങ പണ്ട് v -guide , ലേബർ ഇന്ത്യ ഇതെല്ലാം വാങ്ങീറ്റ്, അല്ലെങ്കിൽ ഒപ്പരം പഠിക്കുന്നപ്യന്റെ കൈമ്ന്ന് മേണിച്ചിറ്റ് പഠിച്ചിന്യാ🤔
ആരാന്റെ നോക്കീറ്റ് കൊറെ വായിച്ചിനി
പിന്നെ പിന്നെ SSLC ആയേരം അമ്മേ നോട് കലമ്പിറ്റാന്നെങ്കിലും  പൈസ മേണിച്ചിറ്റ് ഞാനന്നെ വാങ്ങീനീട്ടാ
വേറെ പിള്ളറ് വാങ്ങുമ്പോ നമ്മക്കും ഒരു ഇത്
അല്ലാണ്ടെന്ത്ന്ന്😛
അതെല്ലാം ഒരോർമയന്നെ അല്ലേ🤗
പണ്ട്  കാക്കൊല്ല പരീക്ഷ,അരക്കൊല്ല പരീക്ഷ, കൊല്ലപ്പരീക്ഷ, ഭയങ്കര ടെൻഷനാന്ന്പ്പാ...
ഒരു കസേരയും,രണ്ട് നോട്ട് പുസ്തകും, ഒരു V ഗൈഡും, ലേബർ ഇന്ത്യയും തൊക്കിളില് ഇറ്ക്കീറ്റ്  വീട്ടിന്റെ വയ്യപ്രത്ത് പോയി ഇരിക്കും, ചെലപ്പോ പറിങ്കാവിന്റെ മേലെ ആന്നിരിക്കല്, പഠിക്കലെല്ലാം കണക്കന്നെ, അയിന്റെ മോള് കേറീറ്റ് പ്രകൃതി ഭംഗി നോക്കീറ്റ് ഉച്ചക്ക് കുളുത്ത് കുടിക്കാനാവുബ്ലേക്ക് ഒറ്റ ഓട്ടാന്ന്😂
പരീക്ഷയെല്ലാം കയിഞ്ഞിറ്റ് കിട്ട്ന്ന് വെക്കേഷൻ ഇണ്ടല്ലാ... അതെല്ലാന്ന് വെക്കേഷൻ... ടയർ ഉരുട്ടീറ്റും , ഓലേന കൊണ്ട് തിരിപ്പട്ടം ആക്കീറ്റ് അയ്നി മുണ്ടേന്റെ മുള്ള് കുത്തീറ്റ് തിരിക്കലും, കണ്ടത്തിലെ ക്രിക്കറ്റും ... ഷോഡിയും, തോർത്തിട്ട് മീൻ പിടിക്കലും😪🤗😂
ഇതെല്ലാന്ന് പണ്ടത്തെ കാലം
ഇപ്പൾത്തെ പ്ള്ളർക്ക് ഇതെല്ലാം പറഞ്ഞാല് എന്ന് തിരിയണ്ട് പ്പാ അല്ലേ😪🙄
ബിജേഷ്കുമാർ കൈപ്രത്ത്

കേരളത്തിന്റെ ഊട്ടിയായ  റാണിപുരത്തേക്കുള്ള യാത്ര വിവരണം    ••••••••••                                                                    
രാവിലെ 8 മണിക്കു ബ്രേക്‌ഫാസ്റ് കഴിച്ചു വീട്ടിൽ നിന്നും ഇറങ്ങികൂട്ടുകാരനെയും കൂട്ടി ബൈക്കിൽ ഞങ്ങൾ റാണി പുറം ലക്ഷ്യമാക്കിബോവിക്കാനം ഇരിയണ്ണി വഴി യാത്ര  തിരിച്ചു.      റാണിപുരത്തെക് കാസറഗോഡിൽ നിന്നും ഏകദേശം 48 കിലോമീറ്റർ ദൂരമുണ്ട് പോകുന്നവഴിയിൽ എരിഞ്ഞിപ്പുഴയുടെ സൗന്ദര്യം ക്യാമെറയിൽ ഒപ്പിയെടുത്തു കുറ്റിക്കോൽ വഴി മാലക്കല്ലിൽ എത്തി ഒരു ചെറിയ ഹോട്ടലിൽ കയറി കപ്പയും മത്തിക്കറിയും കഴിച്ചു വീണ്ടും റാണി പുരം ലക്ഷ്യമാക്കി യാത്ര തിരിച്ചു .ഞങ്ങൾ രാവിലെ 10.30 കൂടി റാണിപുരം എത്തി വണ്ടി പാർക്കിംഗ് സ്ഥലത്തു നവീകരണ ജോലികൾ നടക്കുന്നതിനാൽ .കുറച്ചു മാറിയാണ് ബൈക് പാർക്ക്  ചെയ്തു  ഞങ്ങൾ ടിക്കറ്റ് കൗണ്ടറിൽ  നിന്ന് ടിക്കറ്റ് എടുത്ത്  മലകയറാൻ തുടങ്ങി .മുപ്പതു രൂപയാണ് ടിക്കറ്റ് നിരക്ക് .വരുന്ന വഴിയിൽ നിന്നും നാലു കുപ്പി വെള്ളവും ബിസ്കറ്റും വാങ്ങിച്ചു ഇക്കോ ടുറിസം പ്രദേശമായ റാണിപുരത്തു പ്ലാസ്റ്റിക് നിരോധനം ഏർപെടുത്തിയിട്ടുണ്ട് .മലകയറുമ്പോൾ ദാഹം അനുഭവപ്പെടാൻ സാധ്യതായഉള്ളതിനാൽ അത്യാവശ്യം വെള്ളം കരുതുന്നത് നല്ലതായിരിക്കും .ഉച്ചയോടെ ഞങ്ങൾ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന റാണിപുരത്തിന്റെയും കർണാടക വനത്തിന്റെയും സൗന്ദര്യം ആസ്വദിച്ചു കൊണ്ട് മലമുകളിൽ എത്തി .വൈകുന്നേരത്തോടെ ഞങ്ങൾ മലയിറങ്ങി
സിദ്ദിഖ് ഇബ്രാഹീം👆


വൈശാഖ് കലക്കാര


എല്ലാരും തൊഴിലുറപ്പിന് പോന്നോണ്ട് കറ്റ മൊതി ക്കാൻ ഒന്നും ആള കിട്ടീറ്റപ്പ,  ഞങ്ങക്ക് അറിമ്പോലെ കറ്റ തല്ല്ന്ന്... ഇക്കൊല്ലം  നീങ്ങോ ആരും നെൽകൃഷി ആക്കിറ്റെ....
ബിന്ദു സുരേഷ്

🌸🌸🌸🌸🌸🌸
ആറുമലയാളിക്ക് നൂറു മലയാളം
എന്ന
ഭാഷാഭേദപംക്തിയിൽ
ഡോ: പി. എ. അബൂബക്കർ
എഴുതിയ
വടക്കൻ മലയാളം
(എട്ടാം ഭാഗം)
വടക്കൻമാരുടെ 'വ'കാരം
🌸🌸🌸🌸🌸🌸

വടക്കൻ മലയാളം
അധ്യായം 7
വടക്കന്മാരുടെ 'വ' കാരം


സംസ്കൃത വ്യാകരണ പണ്ഡിതന്മാരെല്ലാം  'വ' കാരത്തെ പൊതുവേ ഓഷ്ഠ്യ -ദന്ത്യമായാണ് വിവരിച്ചിട്ടുള്ളത്. 'അ' കാരവും 'ഒ' കാരവും ചേ൪ന്ന വൃദ്ധിയാണ് 'ഔ' കാരം. 'അ'കാരത്തിനു ശേഷം 'ഒ' കാരമിരുന്നാൽ അവ രണ്ടിനെയും 'ഔ' കാരം പുറന്തള്ളുകയാണ് ചെയ്യുക. ഇങ്ങനെ പുതുതായി വരുന്ന ' ഔ' കാരം ഉച്ചരിക്കുന്നത്  'അ' കാരവും സ്വരരഹിതമായ ഓഷ്ഠ്യ ' വ' കാരവും ചേ൪ന്ന വിധത്തിലാണ്. മലയാളത്തിലെ 'വ' കാരത്തെ ഓഷ്ഠ്യമായിട്ടാണ് കേരള പാണിനി കണക്കാക്കിയത്. എന്നാൽ ആധുനിക മലയാള വ്യാകരണം എഴുതിയ കെ. എസ്. നാരായണപിള്ള തീർത്തു പറയുന്നത് ' വ' കാരം ഓഷ്ഠ്യ- ദന്ത്യമാണ്.

കേരള പാണിനിയായാലും നാരായണപിള്ളയായാലും ' വ' കാരത്തെ കുറിച്ച് പറഞ്ഞ കാര്യം തെക്കൻ മലയാളത്തിന്റെ കാര്യത്തിൽ പൂർണ്ണമായും ശരിയല്ല. ബംഗാൾ പോലുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പദാദിയിലെ 'വ' കാരം 'ബ' കാരമായി മാറുന്നു. വടക്കൻ മലയാളത്തിലെ അവസ്ഥയും അതു തന്നെ. 'ബ' കാരം ശുദ്ധ ഓഷ്ഠ്യമാണല്ലോ. ഓഷ്ഠ്യ-ദന്ത്യ  ' വ' കാരത്തിനു പകരം ശുദ്ധമായ ഓഷ്ഠ്യ 'വ' കാരമാണ് വടക്കൻ മലയാളത്തിൽ ഉള്ളത്. ഓഷ്ഠ്യമായ 'വ' കാരം പദാദിയിൽ ഉച്ചരിക്കാൻ വടക്കൻ മലയാളത്തിൽ സാധിക്കുന്നില്ല. അറബി പദങ്ങളായ "വക്കീൽ",   "വക്കാലത്ത്" എന്നീ പദങ്ങൾ വടക്കൻ മലയാളത്തിൽ  'വ' കാരത്തിനു പകരം 'ഒ' കാരമായി ഉച്ചരിക്കുന്നു. അറബി പദമായ "വസീയത്ത്" ഒസ്യത്തായി മാറിയതിനു കാരണവും ഇതാണ്. 

ആദ്യ കാലത്ത് മലയാളത്തിലേക്ക് വന്ന പല സംസ്കൃത പദങ്ങളും സ്വരമധ്യത്തിലല്ലാതെയുള്ള 'ബ' കാരം 'വ' കാരമോ, 'പ'കാരമോ ആയി മാറിയത്. അറബി ഭാഷയിൽ ഓഷ്ഠ്യമായ 'വ' കാരം മാത്രമേ നിലനിൽക്കുന്നുളളൂ. ആധുനിക ഉത്തരേന്ത്യൻ ഭാഷകളെപ്പോലെ തന്നെ ശുദ്ധമായ ഓഷ്ഠ്യ  'വ' കാരത്തിന്റെ ഇരട്ടിച്ച രൂപങ്ങളും വടക്കൻ മലയാളത്തിൽ ധാരാളമായി നിലനിൽക്കുന്നു. കാസർകോട് ജില്ലയിലെ മൌവ്വൽ, കണ്ണൂ൪ ജില്ലയിലെ ചൊവ്വ എന്നീ സ്ഥലനാമങ്ങൾ തദ്ദേശീയ൪ ഉച്ചരിക്കുന്ന രീതിയാണ് ഏറ്റവും നല്ല ഉദാഹരണം. ഈ ഉച്ചാരണം മലയാളലിപികൾ കൊണ്ട് ചിത്രീകരിക്കാൻ ബുദ്ധിമുട്ടാണ്. കാരണം, മലയാളത്തിൽ ശുദ്ധമായ ഓഷ്ഠ്യ-ദന്ത്യമായ 'വ'കാരവും സൂചിപ്പിക്കാൻ വെവ്വേറെ ലിപി ചിഹ്നങ്ങൾ ഇല്ലല്ലോ.

വടക്കൻ കേരളത്തിലെ സംസാരഭാഷയിൽ ഓഷ്ഠ്യ-ദന്ത്യ 'വ'കാരം ഇല്ലെങ്കിലും ഓഷ്ഠ്യ 'വ'കാരം വളരെക്കൂടുതലാണ്. ഇതിന് ഭൂമിശാസ്ത്രപരമായ കാരണങ്ങളുമുണ്ട്. ദ്രാവിഡ സ്വഭാവമായ 'ഴ'കാരം മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പൊതുവേ 'യ'കാരമായാണ് മാറുന്നത്. എന്നാൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ സംസാരഭാഷയിൽ സ്വരത്തിന്റെ താലവ്യ,ഓഷ്ഠ്യ സ്വഭാവങ്ങൾ ഇക്കാര്യത്തിൽ നിർണായകമായ പങ്കു വഹിക്കുന്നുണ്ട്.
 

തെക്കൻ മലയാളത്തിൽ തുടങ്ങുന്ന പദങ്ങളെല്ലാം വടക്കൻ മലയാളത്തിൽ 'ബ'കാരത്തിലാണ് തുടങ്ങുന്നത്.

ഉദാ:
വള്ളി  ~ ബള്ളി
വെള്ളി  ~ ബെ്ള്ളി
വലത്ത്  ~ ബലത്ത്

ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉത്തരപൂ൪വ ഭാരതത്തിലെ പ്രാകൃത ഭാഷകളിലും ആധുനിക-  ഉത്തരപൂ൪വേന്ത്യൻ ഭാഷകളിലും കാണാം. അറബി ഭാഷയിലെ  ശുദ്ധമായ ഓഷ്ഠ്യ  'വ' കാര പദങ്ങൾ വടക്കൻ മലയാളത്തിൽ കലർപ്പില്ലാതെ 'ഒ' കാരമായി തീരുന്നു.

ഉദാ: 
വക്കീൽ (അറബി) ~ ഒക്കീൽ (വടക്കൻ മലയാളം)
വക്കാലത്ത് (അറബി) - ഒ ക്കാലത്ത് ( വടക്കൻ മലയാളം)
വസീയത്ത് (അറബി) ~ ഒസിയത്ത്/ ഒസ്യത്ത് ( വടക്കൻ മലയാളം)

ഇനി സംസ്കൃത പദങ്ങൾ
ഉദാ:
വാതം ~ ബാതം
വിഷം ~ ബെസം
വിഷമം ~ ബെസമം
വയ൪  'ബയറാ'കുമ്പോൾ ഇംഗ്ലീഷിൽ നിന്ന് വന്ന കമ്പി എന്നർഥമുള്ള 'വയ൪' ശുദ്ധമായ ഓഷ്ഠ്യ 'വ'കാരം കൊണ്ടു തുടങ്ങുന്ന അറബി പദങ്ങളെപ്പോലെ 'ഒ'കാരമായി മാറിക്കൊണ്ട് ' ഒയ൪' ആയി കാസർകോടൻ മലയാളത്തിൽ മാറുന്നു.
 

ഇത്രയും പറഞ്ഞതിൽ നിന്ന് താഴെ പറയുന്ന നിഗമനങ്ങളിൽ എത്തിച്ചേരാം.
1.മലയാളത്തിൽ രണ്ടു പ്രകാരത്തിലുള്ള  /വ/കാരങ്ങളുണ്ട്.
2.അവയിൽ മധ്യമങ്ങൾ എന്ന സ്ഥാനം അലങ്കരിക്കുന്ന /വ/കാരം ശുദ്ധോഷ്ഠ്യ (ദ്വയോഷ്ഠ്യ) വും പദാദിയിലുള്ള / വ/ കാരം ഓഷ്ഠ്യ-ദന്ത്യവും ആവാനാണ് കൂടുതൽ സാധ്യത.
3.മധ്യമങ്ങൾ എന്ന സ്ഥാനം അലങ്കരിക്കുന്ന  /വ/ കാരം ശുദ്ധോഷ്ഠ്യ (ദ്വയോഷ്ഠ്യ)  മാണെന്ന് ഏറെക്കുറെ ഉറപ്പായി പറയാം.
4.' വ' കാരത്തിൽ  തുടങ്ങുന്ന  ദ്രാവിഡ പദങ്ങൾ ഓഷ്ഠ്യ-ദന്ത്യമാവാനാണ് സാധ്യത.
5. ഓഷ്ഠ്യ- ദന്ത്യമായ /വ/ കാരം വടക്കൻ മലയാളത്തിൽ ഇല്ല.
6.ശുദ്ധമായ ഓഷ്ഠ്യ 'വ'കാരം വടക്കൻ മലയാളത്തിൽ സുലഭമാണ്.
7.തെക്കൻ മലയാളത്തിലും തമിഴിലും ഉപയോഗിക്കുന്ന ദ്രാവിഡ പദങ്ങളുടെ തുടക്കത്തിലെ ' വ'കാരം വടക്കൻ മലയാളത്തിൽ 'ബ'കാരമായി മാറുന്നു.
8. ശുദ്ധമായ ഓഷ്ഠ്യ വ'കാരത്തിന്റെ ഇരട്ടിച്ച രൂപങ്ങളും വടക്കൻ മലയാളത്തിൽ ധാരാളമുണ്ട്.
9. മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഹിന്ദുസ്ഥാനി മുതൽ കിഴക്കോട്ടുള്ള ഉത്തരേന്ത്യൻ ഭാഷകളുമായി വടക്കൻ മലയാളം സാമ്യത പുലർത്തുന്നു.
10.മുകളിൽ വിവരിച്ചിരിക്കുന്ന പ്രകാരം ഒന്നു മുതൽ മൂന്നു വരെയുള്ള കാര്യങ്ങളിൽ വടക്കൻ മലയാളം സെമറ്റിക് ഭാഷയായ അറബിയുമായും സാമ്യത പുലർത്തുന്നു. പക്ഷേ അറബിയിലേതു പോലെ ശുദ്ധമായ ഓഷ്ഠ്യ 'വ'കാരം തുടക്കത്തിൽ വരില്ല. വടക്കൻ മലയാളത്തിൽ അവ പൂർണ്ണമായും 'ഒ' കാരമായി മാറുന്നു.

🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരിച്ച
ഡോ: പി. എം. അബൂബക്കർ
എഴുതിയ
വടക്കൻ മലയാളം
എന്ന പുസ്തകത്തെ
ആധാരമാക്കിയാണ്
മുകളിൽ നൽകിയ
കുറിപ്പുകൾ
തയ്യാറാക്കിയത്.
പുസ്തകം എഴുതിയ
ഡോക്ടർ. പി. എം അബൂബക്കർ
സാറിനോടുള്ള
കടപ്പാട്
രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏
🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥